Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്റ്റീ​ൽ...

സ്റ്റീ​ൽ ബാ​രി​ക്കേ​ഡു​ക​ൾ വി​ഫ​ലം; യാ​ത്ര​ക്കാ​ർ ട്രാ​ക്കി​ൽ വീ​ഴു​ന്ന​ത് ത​ട​യാ​ൻ സ്ക്രീ​ൻ ഡോ​റു​ക​ൾ സ്ഥാ​പി​ക്കു​ന്നു

text_fields
bookmark_border
സ്റ്റീ​ൽ ബാ​രി​ക്കേ​ഡു​ക​ൾ വി​ഫ​ലം; യാ​ത്ര​ക്കാ​ർ ട്രാ​ക്കി​ൽ വീ​ഴു​ന്ന​ത് ത​ട​യാ​ൻ സ്ക്രീ​ൻ ഡോ​റു​ക​ൾ സ്ഥാ​പി​ക്കു​ന്നു
cancel
camera_alt

ദക്ഷിണ കന്നട ബി.ജെ.പി എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയുടെ എം.പി ഓഫിസ് മംഗളൂരുവിൽ മുതിർന്ന ആർ.എസ്.എസ് നേതാവ് ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ട് ഉദ്ഘാടനംചെയ്യുന്നു

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ ഭൂ​ഗ​ർ​ഭ​പാ​ത​യി​ലെ മ​ജ​സ്റ്റി​ക് കെം​പെ​ഗൗ​ഡ, സെ​ൻ​ട്ര​ൽ കോ​ള​ജ് സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി ബി.​എം.​ആ​ർ.​സി.​എ​ൽ പ്ലാ​റ്റ്ഫോം സ്ക്രീ​ൻ ഡോ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ തു​ട​ങ്ങി. യാ​ത്ര​ക്കാ​ർ മെ​ട്രോ ട്രാ​ക്കി​ലേ​ക്ക് വീ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. തി​ര​ക്കേ​റി​യ ര​ണ്ട് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ഡോ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. പ്ലാ​റ്റ്ഫോ​മി​ൽ മെ​ട്രോ ട്രെ​യി​ൻ എ​ത്തു​മ്പോ​ൾ​ത​ന്നെ സ്ക്രീ​ൻ​ഡോ​റു​ക​ളും തു​റ​ക്കും.

യാ​ത്ര​ക്കാ​ർ ട്രെ​യി​നി​ന​ക​ത്ത് പ്ര​വേ​ശി​ച്ചു ക​ഴി​ഞ്ഞാ​ൽ ഡോ​റു​ക​ൾ അ​ട​യും. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ക​ല്ലേ​ന ആ​ഗ്ര​ഹാ​ര - നാ​ഗ​വാ​ര പാ​ത​യി​ലെ 13 ഭൂ​ഗ​ർ​ഭ സ്റ്റേ​ഷ​നു​ക​ളി​ൽ പ്ലാ​റ്റ്ഫോ​മി​നെ​യും ട്രെ​യി​നി​നെ​യും വേ​ർ​തി​രി​ക്കു​ന്ന സ്ക്രീ​ൻ ഡോ​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ നേ​ര​ത്തേ ന​ട​പ​ടി ആ​രം​ഭി​ച്ചി​രു​ന്നു. ഡി​സം​ബ​റി​ൽ ട്രെ​യി​ൻ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന ആ​ർ​വി റോ​ഡ് - ബൊ​മ്മ​സ​ന്ദ്ര പാ​ത​യി​ലെ കോ​ന​പ്പ​ന ആ​ഗ്ര​ഹാ​ര സ്റ്റേ​ഷ​നി​ലും സ്ക്രീ​ൻ​ഡോ​ർ സ്ഥാ​പി​ക്കു​ന്നു​ണ്ട്. ഇ​ൻ​ഫ​സി​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ ​സ്റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ മ​ജ​സ്റ്റി​ക് കേം​പെ​ഗൗ​ഡ ഇ​ന്റ​ർ​ചേ​ഞ്ച് സ്റ്റേ​ഷ​നി​ലെ നാ​ല് പ്ലാ​റ്റ്ഫോ​മു​ക​ളി​ലും സ്റ്റീ​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ത് ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് സ്ക്രീ​ൻ ഡോ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru News
News Summary - Screen doors to prevent passengers from falling onto the track
Next Story