വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സീപ്ലെയിൻ വരുന്നു
text_fieldsബംഗളൂരു: ടൂറിസം മേഖലക്ക് ഉണർവേകാൻ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സീപ്ലെയിൻ അവതരിപ്പിക്കുന്നത് പരിഗണനയിലെന്ന് കർണാടക വിനോദസഞ്ചാര വകുപ്പ് മന്ത്രി എച്ച്.കെ. പാട്ടീൽ. ഹംപി, കൃഷ്ണ രാജ സാഗര ഡാം, അൽമാട്ടി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക. കർണാടക ട്രാവൽ എക്സ്പോയിലാണ് ഈ ആശയം മുഖ്യമന്ത്രി മുന്നോട്ട് വെച്ചതെന്ന് എച്ച്.കെ. പാട്ടീൽ പറഞ്ഞു.
അറിയപ്പെടാത്തതും കൂടുതൽ മനോഹരവുമായ സ്ഥലങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിൽ സർക്കാർ കൂടുതൽ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി റോഡ്, റെയിൽ അടക്കം മറ്റു സൗകര്യങ്ങളും വർധിപ്പിക്കും. സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വിദേശ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതിനായി വെബ്സൈറ്റ് നിർമിക്കുന്നതും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.