ഇ-വേസ്റ്റ് സമാഹരണവുമായി സീവുഡ്സ് മലയാളി സമാജം
text_fieldsമുംബൈ: സീവുഡ്‌സ് മലയാളിസമാജം ഇ-വേസ്റ്റ് സംഭരണ പ്രചാരണവുമായി രംഗത്ത്. അംഗങ്ങളിൽനിന്ന് നിർദിഷ്ട സമയത്ത് ഇലക്‌ട്രോണിക് പാഴ്‌വസ്തുക്കൾ ശേഖരിച്ച് കൃത്യമായി സംസ്ക്കരിക്കുകയാണ് ലക്ഷ്യം. ലോക ഭൗമദിന ആഘോഷങ്ങളുടെ ഭാഗമായാണ് ഇലക്‌ട്രോണിക് മാലിന്യം ശേഖരിക്കാൻ സമാജം തീരുമാനിച്ചത്. ലൈബ്രേറിയൻ ഗോപിനാഥൻ നമ്പ്യാർ ഇ-വേസ്റ്റ് സമാഹരണത്തിന് നേതൃത്വം നൽകും.
അടുത്ത ചൊവ്വാഴ്ച രാത്രി 7.30 മുതൽ ഒമ്പത് വരെയാണ് സമാജത്തിൻ്റെ സമാഹരണ യജ്ഞം.ഭൂമിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന വായനക്കാരുടെ നിർദ്ദേശങ്ങളിൽ നിന്നുമാണ് ആശയമുണ്ടായതെന്ന് സെക്രട്ടറി രാജീവ് നായർ പറഞ്ഞു.
ഭമാലിന്യങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നാം തുടരേണ്ടത് മനുഷ്യരെന്ന നിലയിൽ നമ്മുടെ കടമയാണെന്നും
ഇലക്ട്രോണിക് പാഴ്വസ്തുക്കൾ അല്ലെങ്കിൽ ഇ-വേസ്റ്റ് കുറയ്ക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമായി മാറേണ്ടതുണ്ടെന്നും സെക്രട്ടറി പറഞ്ഞു. സീവുഡ്സ് മലയാളി സമാജം അത്തരത്തിലൊരു ചെറുകാൽവെയ്പ്പ് കഴിഞ്ഞ വർഷം നടത്തിയിരുന്നു എന്ന് ഗോപിനാഥൻ നമ്പ്യാർ പറഞ്ഞു.
അതിന്റെ രണ്ടാം പതിപ്പിനായി തയ്യാറെടുക്കുകയാണ് സമാജമെന്നും
ഇത്തരം സമാഹരിക്കപ്പെടുന്ന ഇ- പാഴ്വസ്തുക്കൾ ശാസ്ത്രീയമായ രീതിയിൽ സംസ്ക്കരിക്കുന്ന ഏജൻസികൾക്ക് കൈ മാറും.
പാഴായ കീബോർഡുകൾ, മൗസുകൾ, ചാർജ്ജറുകൾ, റിമോട്ടുകൾ, ബാറ്ററികൾ,
കേബിൾ കോഡുകൾ, ഹെഡ്സെറ്റുകൾ, ഇയർഫോണുകൾ
ലാപ്പ്ടോപ്പുകൾ
മൊബൈൽ ഫോണുകൾ,
ഡെസ്ക് ടോപ്പുകൾ,
മോണിറ്ററുകൾ എന്നിവയാണ് സമാജം സമാഹരിക്കുന്നത്.
ഭൂമിയിൽ കാർബൺ പാദമുദ്ര കുറയ്ക്കാൻ നമുക്കൊത്തു ചേരാം എന്ന സന്ദേശത്തെ മുൻ നിർത്തിയാണ് ഈ മുന്നേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.