മതേതര ചേരികൾ ഒന്നിക്കണം -സെക്കുലർ ഫോറം
text_fieldsബംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ അഭിപ്രായവ്യത്യാസങ്ങൾ
മാറ്റിവെച്ച് മതേതര ചേരികൾ ഒന്നിക്കണമെന്ന് ബംഗളൂരുവിലെ മതേതര മലയാളി കൂട്ടായ്മയായ ബാംഗ്ലൂർ സെക്കുലർ ഫോറം അഭ്യർഥിച്ചു. ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ബാംഗ്ലൂർ മലയാളി സംഘടനകളുടെ സംഗമ വേദിയായി. രാജ്യം വർഗീയ ഫാഷിസ്റ്റ് ശക്തികളുടെ ജനാധിപത്യ വിരുദ്ധ നയങ്ങളുടെ കെടുതി അനുഭവിക്കുകയാണ്. ഈ സന്ദർഭത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർ അതിജാഗ്രതയോടെ വർഗീയ ശക്തികൾക്കെതിരെ വോട്ട് ചെയ്യണം. വർഗീയ ചേരിതിരിവ് ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയങ്ങളെ തോൽപിക്കണം. മെറ്റി കെ ഗ്രെസ് അധ്യക്ഷത വഹിച്ചു.
ടി.സി. സിറാജ്, എം.കെ. നൗഷാദ്, ജയ്സൻ ലൂക്കോസ്, സഞ്ജയ് അലക്സ്, അഡ്വ. പ്രമോദ് നമ്പ്യാർ, സി.പി. സദക്കത്തുല്ല, താഹിർ കൊയ്യോട്, കെ.എച്ച്. ഫാറൂഖ്, ജമാൽ, ആർ.വി. അജാരി, കാദർ മൊയ്ദീൻ, മുസ്തഫ അലി, മജീദ് എച്ച്.എ.എൽ, സിദ്ദീഖ് തങ്ങൾ, റജി കുമാർ, റഹീം ചവശ്ശേരി, ഗോപിനാഥ് ചാലപ്പുറം, മുഹമ്മദ് കുനിങ്ങാട് തുടങ്ങിയവർ സംസാരിച്ചു.
അഡ്വ. സത്യൻ പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ശംസുദ്ദീൻ കൂടാളി സ്വാഗതവും സുമോജ് മാത്യു നന്ദിയും പറഞ്ഞു. ത്വാഹിർ മിസ്ബാഹി പ്രാർഥനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.