സുരക്ഷ നിയമലംഘനം; യൂട്യൂബർ അറസ്റ്റിൽ
text_fieldsബംഗളൂരു: ബംഗളൂരുവിൽ നിന്നും ചെൈന്നയിലേക്കുള്ള യാത്രക്കാരൻ എന്ന വ്യാജേന എയർപോർട്ടിലെത്തി നിയന്ത്രിത മേഖലയിൽ അതിക്രമിച്ചു കയറി ദൃശ്യങ്ങൾ പകർത്തിയതിന് യുവാവിനെ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശിയായ വികാസ് ഗൗഡ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 12ന് വികാസ് പുറത്തുവിട്ട വിഡിയോയിൽ സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിക്കുന്ന ദൃശ്യങ്ങളടക്കമുണ്ട്. ടെർമിനൽ 2 ലെ അതീവ സുരക്ഷ മേഖലകളിലടക്കം അതിക്രമിച്ച് കയറുകയും ഒളികാമറ വഴി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതിനാണ് പൊലീസിന്റെ നടപടി. സുരക്ഷ പരിശോധന കഴിഞ്ഞ ശേഷം ബോർഡിങ് ഗേറ്റിലേക്കു പോകുന്നതിന് പകരമാണ് വിഡിയോ പകർത്താനിറങ്ങിയത്. യുവാവിന്റെ ഫോൺ പൊലീസ് കണ്ടുകെട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.