'കേരളവും പ്രവാസി സമൂഹവും' സെമിനാർ
text_fieldsബംഗളൂരു: ശാസ്ത്രസാഹിത്യവേദിയുടെ നേതൃത്വത്തിൽ 'കേരളവും പ്രവാസിസമൂഹവും' വിഷയത്തിൽ സെമിനാർ നടത്തി. എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ എം.ബി. മിനി മുഖ്യപ്രഭാഷണം നടത്തി. അഭയാർഥിപ്രശ്നവും ജാതീയതയും നിലനിൽക്കുന്ന സമൂഹത്തിൽ പ്രവാസമെന്ന വാക്കിന് പല അർഥതലങ്ങളുണ്ട്. കേരളീയപ്രവാസത്തിന്‍റെ ചരിത്രം കേരളീയ നവോത്ഥാനത്തിന്‍റെ ചരിത്രംകൂടിയാണ്.
ബ്രിട്ടീഷുകാരന്‍റെ അടിമപ്പണിക്കു പോയ പാർശ്വവത്കൃത ജനതയാണ് കേരളത്തിന്‍റെ ആദ്യ പ്രവാസികൾ. പ്രവാസത്തിന്‍റെ കാര്യത്തിൽ ദേശാതിർത്തികൾ കേവലം വാക്കുകൾ മാത്രമാണെന്നും അവർ പറഞ്ഞു. മെച്ചപ്പെട്ട ജീവിതം കണ്ടെത്താനുള്ള മനുഷ്യന്‍റെ ആഗ്രഹമാണ് പ്രവാസത്തിന്‍റെ പ്രധാന ഘടകമെന്ന് ചർച്ച ഉദ്ഘാടനം ചെയ്ത ലോക കേരളസഭാംഗം സി. കുഞ്ഞപ്പൻ പറഞ്ഞു.
വൈസ് പ്രസിഡന്‍റ് കെ.ബി. ഹുസൈൻ അധ്യക്ഷത വഹിച്ചു. ആർ.വി. ആചാരി, ആർ.വി. പിണു, ടി.എം. ശ്രീധരൻ, ശാന്തൻ, സുദേവൻ പുത്തൻചിറ, ഡെന്നീസ് പോൾ, പി.കെ. കേശവൻ നായർ, വി.െക. സുരേന്ദ്രൻ, സുരേന്ദ്രൻ മംഗലശ്ശേരി, രജ്ഞിത്ത്, രതീഷ് റാം, കാദർ മൊയ്തീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പൊന്നമ്മ ദാസ് സ്വാഗതവും ട്രഷറർ ടി.വി. പ്രതീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.