മല്ലെനഹള്ളി ദേവിരമ്മ മലമുകളിൽ നിന്നുവീണ് തീർഥാടകർക്ക് പരിക്ക്
text_fieldsമംഗളൂരു: ചിക്കമഗളൂരുവിനടുത്ത മല്ലെനഹള്ളി ദേവിരമ്മ മലമുകളിലെ ക്ഷേത്ര ദർശനത്തിന് നടന്നു കയറിയ തീർഥാടകർക്ക് വഴുതിവീണും തിക്കിലും തിരക്കിലും പെട്ടും പരിക്കേറ്റു. ബംഗളൂരു സ്വദേശി സിന്ധു, ദിവ്യ, താരികെരെ സ്വദേശി വേണു തുടങ്ങി 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരുവിലെ ജയമ്മ തിരക്കിനിടയിൽ രക്തസമ്മർദം കുറഞ്ഞ് അവശയായി.
ചിക്കമഗളൂരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിൽ നരക ചതുർദശി ദിനത്തിൽ ആയിരക്കണക്കിന് തീർഥാടകരാണ് മല കയറാനെത്തിയത്. ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിന്റെ പാസും അനുമതിയും വേണമായിരുന്നു. ദീപാവലി ഉത്സവത്തിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ താല്‍ക്കാലികമായി ഇളവ് വരുത്തിയതോടെയാണ് മലയിലേക്ക് തീർഥാടകർ ഒഴുകിയെത്തിയത്. കൂടുതൽ തീർഥാടകർ മല്ലെനഹള്ളി വഴി എത്തിയപ്പോൾ മാണിക്യധാര വെള്ളച്ചാട്ടം വഴിയും ആളുകൾ കയറി വന്നു. തോട്ടങ്ങൾ കടന്ന് അർശിനഗുപ്പെ കുറുക്കു വഴികളിലൂടേയും തീർഥാടകർ കയറിയതോടെ മല അഭൂതപൂർവ തിരക്കിലമർന്നു. മലകയറാൻ പരസ്പരം താങ്ങിയും കൈകോർത്തും തീർഥാടകർ സഹകരിച്ചെങ്കിലും ചളിയിൽ തെന്നിയും പിടിവിട്ടും നിരവധി പേർ വീണു. മഴയാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.