മൈസൂരുവിൽ മലിനജലം യുവാവിന്റെ ജീവനെടുത്തു; 45 പേർ ചികിത്സയിൽ
text_fieldsബംഗളൂരു: മൈസൂരുവിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. 45പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കെ.സലുണ്ടി ഗ്രാമത്തിലെ കനകരാജുവാണ് (23) മരിച്ചത്. വയറിളക്കവും ഛർദിയും ബാധിച്ചാണ് കനകരാജുവിനെ ആശുപത്രിയിൽ എത്തിച്ചത്. മരിച്ച യുവാവ് ഉൾപ്പെടെ ആറുപേർക്ക് കോളറ സൂചനയുണ്ടായിരുന്നു. ഇവരെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
ചാമുണ്ഡേശ്വരി എം.എൽ.എ ജി.ടി.ദേവ ഗൗഡ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ.കെ.വി.രാജേന്ദ്രയെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. സംഭവം ഗൗരവത്തിലെടുക്കണമെന്ന് നിർദേശം നൽകി. ശുദ്ധജല വിതരണ പൈപ്പുകളിൽ അഴുക്ക് ചാലിലെ വെള്ളം കലർന്നതാണ് കുടിവെള്ളം മലിനമാവാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. മൈസൂരു വികസന അതോറിറ്റിയുടെ (മുഡ) അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.