Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightലൈംഗിക അതിക്രമ കേസ്;...

ലൈംഗിക അതിക്രമ കേസ്; ബി.ജെ.പി എം.എൽ.എ മുനിരത്ന നായിഡു റിമാൻഡിൽ

text_fields
bookmark_border
Muniratna Naidu
cancel
camera_alt

മു​നി​ര​ത്ന

നാ​യി​ഡു

ബംഗളൂരു: ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ആ​ർ.​ആ​ർ.​ന​ഗ​ർ മ​ണ്ഡ​ലം ബി.​ജെ.​പി എം.​എ​ൽ.​എ എ​ൻ. മു​നി​ര​ത്ന നാ​യി​ഡു​വി​നെ ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി ശ​നി​യാ​ഴ്ച14 ദി​വ​സ​ത്തേ​ക്ക് ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

സി.​ഐ.​ഡി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് (എ​സ്.​ഐ.​ടി) എം.​എ​ൽ.​എ​യെ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. എം.​എ​ൽ.​എ​ക്ക് വീ​ട്ടി​ൽ പാ​ച​കം ചെ​യ്യു​ന്ന ആ​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​നോ​ട് അ​ക്കാ​ര്യം ജ​യി​ൽ അ​ധി​കൃ​ത​രോ​ടാ​ണ് പ​റ​യേ​ണ്ട​തെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ ക​ഗ്ഗ​ളി​പു​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് എം.​എ​ൽ.​എ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. മു​ത്യാ​ള​ന​ഗ​ര​യി​ൽ എം.​എ​ൽ.​എ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗോ​ഡൗ​ണി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. വ​ധ​ഭീ​ഷ​ണി​യും മു​ഴ​ക്കി. അ​തേ​സ​മ​യം പ​രാ​തി​ക്കാ​രി പ​ല​രെ​യും ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി​യ​താ​യി എം.​എ​ൽ.​എ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual Assault CaseMuniratna Naidu
News Summary - Sexual Assault Case; BJP MLA Muniratna Naidu on remand
Next Story