ഷെട്ടാറിനെ ചേർത്തുപിടിച്ച് ഡി.കെ
text_fieldsമുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ ഉപമുഖ്യമന്ത്രിയും
കർണാടക കോൺഗ്രസ് അധ്യക്ഷനുമായ
ഡി.കെ. ശിവകുമാർ സന്ദർശിച്ചപ്പോൾ
ബംഗളൂരു: മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ ഉപമുഖ്യമന്ത്രിയും കർണാടക കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ സന്ദർശിച്ചു. ഹുബ്ബള്ളി ധാർവാർഡിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് ഷെട്ടാറിനൊപ്പമുണ്ടെന്നുപറഞ്ഞ ശിവകുമാർ പാർട്ടി അദ്ദേഹത്തിന് നൽകുന്ന സ്ഥാനവും ഉത്തരവാദിത്തവും എന്താണെന്ന് വെളിപ്പെടുത്തിയില്ല.
ഷെട്ടാർ തോറ്റെങ്കിലും അദ്ദേഹത്തിന്റെ കോൺഗ്രസിലേക്കുള്ള വരവ് മറ്റിടങ്ങളിൽ പാർട്ടി മുന്നേറ്റത്തിനും ലിംഗായത്ത് വോട്ടുകൾ കിട്ടാനും ഉപകരിച്ചെന്നാണ് വിലയിരുത്തൽ. ഷെട്ടാറിനെ എം.എൽ.സിയാക്കി മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. ചൊവ്വാഴ്ച രാത്രി മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയെയും ബെളഗാവിയിലെ വസതിയിൽ ശിവകുമാർ സന്ദർശിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി, വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ എന്നിവരും ഒപ്പമുണ്ടായിരുന്നു. സീറ്റ് കിട്ടാത്തതിനാൽ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സവാദി പാർട്ടി ടിക്കറ്റിൽ ബെളഗാവിയിലെ അതാനിയിൽ മത്സരിച്ച് ജയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.