13 യുവതികള്‍ക്ക് മംഗല്യഭാഗ്യം
text_fieldsബംഗളൂരു: എ.ഐ.കെ.എം.സി.സി. ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി ഗൂഡല്ലൂരില്‍ സമൂഹവിവാഹം നടത്തി. ജി.ടി.എം.ഒ. കാമ്പസില്‍ നടന്ന ചടങ്ങിൽ 13 യുവതികളുടെ മംഗല്യസ്വപ്നമാണ് പൂവണിഞ്ഞത്.
പാലിയേറ്റിവ് ഹോംകെയര്‍ യൂനിറ്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി. തെരഞ്ഞെടുക്കപ്പെട്ട 17 പേരില്‍ നാലുപേരുടെ വിവാഹം പിന്നീട് നടക്കും. ചടങ്ങിന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. ഇതോടനുബന്ധിച്ച് നടന്ന സ്നേഹ സംഗമവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങള്‍ സെന്റര്‍ ഗൂഡല്ലൂര്‍ യൂനിറ്റ് ചെയര്മാന് കെ.പി. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
റാഷിദ് ഗസ്സാലി കൂളിവയല്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കര്‍, വനിതലീഗ് ദേശീയ പ്രസിഡന്റ് എ.സി. ഫാത്തിമ മുസഫര്‍, മുസ്ലിംലീഗ് കേരള സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന് രണ്ടത്താണി, ഗൂഡല്ലൂര്‍ എം.എല്‍.എ പൊന്ജയശീലന്, മുന്‍ എം.എല്‍.എ എം.ദ്രാവിഡ മണി, ഗൂഡല്ലൂര്‍ മുനിസിപ്പാലിറ്റി ചെയര്പേഴ്സൻ പ്രമീള, ആര്.ഡി.ഒ. മുഹമ്മദ് ഖുദ്റത്തുല്ല, തഹസില്‍ദാര്‍ എസ്. സിദ്ധരാജ്, ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ വിമലഗിരി.
സമസ്ത നീലഗിരി ജില്ല പ്രസിഡന്റ് ഒ.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍, എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് പി.വി. അഹ്മദ് സാജു, പി.കെ.എം. ബാഖവി, പാണ്ഡ്യരാജ്, എന്‍.വാസു, മുഹമ്മദ് ഗനി, ഹംസ, സഹദേവന്, ലിയാഖത്തലി, കെ.ബാപ്പു ഹാജി, കെ.വി. റംല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
എ.ഐ.കെ.എം.സി.സി. ബംഗളൂരു പ്രസിഡന്റ് ടി. ഉസ്മാന് ആമുഖഭാഷണവും ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ് പദ്ധതി വിശദീകരണവും നടത്തി. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സ്തുത്യര്‍ഹമായ സംഭാവനകള്‍ അര്‍പ്പിച്ച കെ.പി.മുഹമ്മദ് ഹാജി, ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി, ചിറ്റുള്ളി യൂസുഫ്, മലയില്‍ സുബൈര്‍ ഹാജി, അഹമ്മദ് ഹാജി പാനൂര്‍ എന്നിവരെ ആദരിച്ചു.
അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റി കോളജ് ഓഫ് നഴ്സിങ് അസോസിയേറ്റ് പ്രഫസര്‍ എസ്.എസ്.സഫീന ബീവിക്കുള്ള ബെസ്റ്റ് പേഷ്യന്റ് എജുക്കേറ്റര്‍ അവാര്‍ഡ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്കി. എസ്.ടി.സി.എച്ച്. ഗൂഡല്ലൂര്‍ ട്രഷറര്‍ എ.എം.അബ്ദുല്‍ ബാരി ഹാജി സ്വാഗതവും കണ്‍വീനര്‍ നൗഫല്‍ പാതാരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.