സാന്ത്വന പ്രവർത്തനങ്ങൾക്ക് ശിഹാബ് തങ്ങൾ സെന്റർ മാതൃക -സാദിഖലി തങ്ങൾ
text_fieldsബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ബാംഗ്ലൂരിന് കീഴിലെ ശിഹാബ് തങ്ങൾ സെന്റർ പാലിയേറ്റിവ് ഹോം കെയർ മാസാന്ത കൺവെൻഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. രോഗികൾക്കും അവരുടെ കുടുംബത്തിനും ആശ്വാസമാകുന്ന പാലിയേറ്റിവിന്റെ പ്രവർത്തനത്തെ തങ്ങൾ പ്രത്യേകം പ്രശംസിച്ചു. 1800ൽപരം രോഗികൾക്കാണ് നിലവിൽ ഹോം കെയർ സേവനം ലഭിക്കുന്നത്.
ബാംഗ്ലൂർ കെ.എം.സി.സി ട്രഷറർ നാസർ നീലസാന്ദ്ര അധ്യക്ഷത വഹിച്ചു. നഴ്സുമാരെയും ആംബുലൻസ് ഡ്രൈവർമാരെയും ചടങ്ങിൽ ആദരിച്ചു. ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്ക് യാത്രയയപ്പ് നൽകി.
മാസാന്ത പാലിയേറ്റിവ് കലക്ഷനിൽ കൂടുതൽ ഫണ്ട് സ്വരൂപിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായ യഥാക്രമം ഇലക്ട്രോണിക് സിറ്റി ഫെയ്സ് ടു, ജയനഗർ, മുരുകേഷ് പാളയ ഏരിയ കമ്മിറ്റികൾക്കുള്ള ഉപഹാരം സാദിഖലി തങ്ങൾ നൽകി. അബ്ദുല്ല മാവള്ളി, റഹീം ചാവശ്ശേരി എന്നിവർ സംസാരിച്ചു. എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.