Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമുനിരത്നക്കെതിരെയുള്ള...

മുനിരത്നക്കെതിരെയുള്ള ലൈംഗിക പീഡനക്കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ

text_fields
bookmark_border
Munirathna
cancel
camera_alt

മുനിരത്ന

ബംഗളൂരു: ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ മുനിരത്നക്കെതിരെയുള്ള ലൈംഗിക പീഡനക്കേസിന്റെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ബി.ജെ.പിയുടെ മുൻ മന്ത്രിയും ഇപ്പോൾ പ്രതിപക്ഷ നേതാവുമായ ആർ. അശോകിനെ എച്ച്.ഐ.വി വൈറസ് കലർത്തിയ സൂചികൊണ്ട് ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. മുനിരത്നക്കുവേണ്ടി ഗൂഢാലോചന നടത്തിയതിന് ബംഗളൂരു ഹെബ്ബഗൊടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇയാൻ റെഡ്ഡിയെ എസ്.ഐ.ടി അറസ്റ്റ് ചെയ്തു.2020ലാണ് ഗൂഢാലോചന നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

എച്ച്.ഐ.വി ബാധിച്ചയാളുടെ രക്തം കലർന്ന സൂചികൊണ്ട് ജന്മദിനാഘോഷത്തിനിടെ അശോകിനെ ആക്രമിക്കാനായിരുന്നു ഇരുവരും ചേർന്ന് പദ്ധതി തയാറാക്കിയത്.സെപ്റ്റംബർ 21നാണ് മുനിരത്നയെ ലൈംഗിക പീഡനക്കേസിൽ കഗ്ഗാലിപുര പൊലീസ് അറസ്റ്റ് ചെയ്തത്. 40കാരി നൽകിയ പരാതിയിലായിരുന്നു നടപടി. പിന്നീട് ബംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. രാഷ്ട്രീയ എതിരാളികളെ മുനിരത്ന ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്നും ഇതിനായി എച്ച്.ഐ.വി. ബാധിതയായ സ്ത്രീയെ ഉപയോഗിച്ചെന്നും പരാതിക്കാരി മൊഴി നൽകിയിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseMunirathnaR Ashok
News Summary - shocking discovery in the sexual harassment case against Munirathna
Next Story