Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2024 3:28 AM GMT Updated On
date_range 28 Oct 2024 3:28 AM GMTകന്നട സംസാരിക്കാത്തതിന് കടയിലെ ജീവനക്കാരന് മർദനം
text_fieldsbookmark_border
ബംഗളൂരു: കന്നട സംസാരിക്കാത്തതിന് ബംഗളൂരുവിൽ കടയിലെ ജീവനക്കാരന് മദ്യപന്റെ മർദനം. വിജയനഗര ഹംപിനഗറിലാണ് സംഭവം.
മദ്യപിച്ച് കടയിലെത്തിയയാൾ സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാൻ തയാറായില്ല. കടയിലെ കാഷറോട് കന്നടയിൽ മറുപടി പറയണമെന്ന് അയാൾ ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് കന്നട നന്നായി സംസാരിക്കാനറിയില്ലെന്ന് ജീവനക്കാരൻ പറഞ്ഞതോടെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story