സിദ്ധരാമയ്യ ബജറ്റ് അവതരണത്തിനെത്തിയത് ക്ഷേത്ര ദര്‍ശനമില്ലാതെ
text_fieldsബംഗളൂരു: മുൻ മുഖ്യമന്ത്രിമാരുടെ പതിവുരീതികൾ വിട്ട് ക്ഷേത്ര ദര്‍ശനം നടത്താതെ മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരണത്തിനെത്തി. സ്വവസതിയില്‍ നിന്നും നേരെ വിധാന്‍ സൗധയിലെത്തിയ മുഖ്യമന്ത്രി കോണ്‍ഗ്രസ് എം.എൽ.എമാർക്കൊപ്പം നിയമസഭ കക്ഷി യോഗത്തിൽ ആദ്യം പങ്കെടുത്തു.
മുന്‍ മന്ത്രിമാരും ധനമന്ത്രിമാരുമടക്കം എല്ലാവരും ക്ഷേത്ര ദര്‍ശനത്തിനുശേഷമാണ് സാധാരണ ബജറ്റ് അവതരണത്തിന് എത്തുന്നത്. മുന്‍ മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ ബജറ്റ് അവതരണത്തിന് മുമ്പ് രണ്ടു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയിരുന്നു. അന്ധവിശ്വാസത്തെ പിന്‍പറ്റാന്‍ പൊതുവേ മടിയുള്ള സിദ്ധരാമയ്യ ഇതിനുമുമ്പും ഇത്തരം പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട് .
വാസ്തു കാരണങ്ങളാല്‍ വര്‍ഷങ്ങളായി അടച്ചിട്ട വിധാൻ സൗധയിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെ തെക്കേ വാതിൽ തുറന്ന് അകത്തു കടന്നതും ചാമരാജ നഗരത്തില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് അധികാര നഷ്ടം വരുമെന്നുമുള്ള വിശ്വാസത്തെ ചെറുക്കാനായി പലതവണ അദ്ദേഹം അവിടം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷത്തിന്റെ തിരിച്ചടിക്കെതിരെ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള തിരക്കിലാണ് താനെന്നും അദ്ദേഹം നിയമസഭ കക്ഷി യോഗത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.