ഹിന്ദുവും ഹിന്ദുത്വയും രണ്ടെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്നും ബി.ജെ.പി കൊണ്ടുവന്ന ഹിന്ദുത്വ എന്നത് വ്യാജമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് സ്ഥാപകദിനത്തിൽ ബംഗളൂരുവിലെ ഭാരത് ജോഡോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളാരും രാമനെ ആരാധിക്കുന്നില്ലേ? നമ്മുടെ ഗ്രാമങ്ങളിലൊന്നും രാമക്ഷേത്രം നമമൾ നിർമിക്കാറില്ലേ? നമ്മളാരും രാമഭജന ഉരുവിടാറില്ലേ? ബി.ജെ.പി ശകാണ്ടുവന്ന ഹിന്ദുത്വ വ്യാജമാണ്- അദ്ദേഹം പറഞ്ഞു.
സംഘ്പരിവാറിൽനിന്നോ ജനസംഘിൽനിന്നോ ആർ.എസ്.എസിൽനിന്നോ ഒരൊറ്റയാൾ പോലും ബ്രിട്ടീഷുകാർക്കെതിരെ പോരാടിയിട്ടില്ല. ബ്രിട്ടീഷ് കാലത്താണ് ആർ.എസ്.എസ് രൂപംകൊള്ളുന്നത്. എന്നിട്ടും ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന് ഒരു ദിവസംപോലും അവർ പങ്കെടുത്തിട്ടില്ല. കോൺഗ്രസ് പാർട്ടിയാണ് രാജ്യത്ത് സ്വാതന്ത്ര്യ പോരാട്ടം നടത്തിയത്. ബി.ജെ.പിയുടെ കാപട്യം തിരിച്ചറിയണമെന്നും അത് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന്റെ എല്ലാ മേഖലകളിലും കോൺഗ്രസ് പുരോഗതി കൊണ്ടുവന്നു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെയും കോൺഗ്രസ് സർക്കാറിന്റെയും കാലത്താണ് രാജ്യത്തെ അണക്കെട്ടുകൾ നിർമിച്ചത്. ഇതുവരെ ഒരു അണക്കെട്ടുപോലും നിർമിക്കാൻ ബി.ജെ.പിക്കായിട്ടില്ല. ഒന്നാന്തരം നുണയന്മാരാണ് ബി.ജെ.പി. രാജ്യത്ത് ഇന്റർനെറ്റ് വ്യാപനത്തിന് തുടക്കമിട്ടത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്.
ഒരുകെട്ട് നുണകളല്ലാതെ മറ്റെന്താണ് ബി.ജെ.പി ചെയ്തിട്ടുള്ളത്? രാജ്യത്ത് സാമുഹിക നീതി നടപ്പായത് കോൺഗ്രസ് കാരണമായിരുന്നു. പോരാട്ടത്തിലൂടെയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽഗാന്ധി മറ്റൊരു പദയാത്രക്ക് തുടക്കം കുറിക്കാൻ പോകുന്നു. അദ്ദേഹം രാജ്യത്തെ നയിക്കാൻ പോവുകയാണെന്നും അദ്ദേഹം പ്രധാനമന്ത്രിയാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
ചടങ്ങിൽ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രിമാർ, എം.എൽ.എമാർ, കെ.പി.സി.സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.