സിദ്ധരാമയ്യ കോൺഗ്രസിന്റെ സുസമ്മത നേതാവ് -ഡി.കെ
text_fields1.സിദ്ധരാമയ്യ 2.ശിവകുമാർ
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് പാർട്ടിയുടെ തർക്കമില്ലാത്ത നേതാവാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് ആരും പ്രസ്താവനകൾ നടത്തേണ്ടതില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ശിവകുമാർ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
കർണാടകയിൽ ഈ വർഷം അവസാനം ഉണ്ടാകാൻ സാധ്യതയുള്ള നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടെയാണ് ഡി.കെയുടെ വിശദീകരണം. അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അധികാരം നിലനിർത്താൻ സിദ്ധരാമയ്യയുടെ നേതൃത്വം നിർണായകമാണ്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തന്റെ മുഴുവൻ കാലാവധി പൂർത്തിയാക്കണം.സിദ്ധരാമയ്യ നമ്മുടെ മുഖ്യമന്ത്രിയാണ്. അദ്ദേഹം ഞങ്ങളുടെ നേതാവാണ്. ജില്ല പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾ അദ്ദേഹത്തെ ആഗ്രഹിക്കുന്നു. കോൺഗ്രസ് പാർട്ടി സിദ്ധരാമയ്യയെ രണ്ടുതവണ മുഖ്യമന്ത്രിയാക്കി.
ആരും അദ്ദേഹത്തിന്റെ പേര് എല്ലാ ദിവസവും ദുരുപയോഗം, ചെയ്യേണ്ടതില്ല. അദ്ദേഹം പാർട്ടിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ്. അദ്ദേഹം രണ്ടാംതവണയും മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു. മികച്ച ജോലി ചെയ്യുന്നു. അദ്ദേഹം മാധ്യമങ്ങൾക്ക് (ഊഹാപോഹങ്ങൾക്ക്) ഭക്ഷണമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ശിവകുമാർ പറഞ്ഞു.പാർട്ടി നേതാക്കളുടെ പ്രസ്താവനകളെക്കുറിച്ച ചോദ്യങ്ങൾക്ക് ‘‘ആശയക്കുഴപ്പമൊന്നുമില്ല, കോൺഗ്രസ് പാർട്ടി എല്ലാ ദിവസവും എല്ലാം നിരീക്ഷിക്കുന്നുണ്ട്’’എന്ന് ശിവകുമാർ മറുപടി നൽകി.
2023 മേയിൽ കോൺഗ്രസിന്റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത് ഇതു രണ്ടാം തവണയാണ്. 2013 മുതൽ 18 വരെ അഞ്ചു വർഷം അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.പ്രസ്താവനകൾ നടത്തുന്നതിനെതിരെയും ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ മാസം സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സിദ്ധരാമയ്യയുടെ കേമ്പ് എന്നറിയപ്പെടുന്ന ഒരു വിഭാഗം നേതാക്കളും മന്ത്രിമാരും അദ്ദേഹം പദവിയിൽ തുടരണമെന്ന് വാദിച്ചുവരുന്നുണ്ട്.
2023 മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവകുമാറിന്റെ പേരാണ് ഉയർന്നുവന്നിരുന്നത്. എന്നാൽ, സിദ്ധരാമയ്യ വിട്ടുവീഴ്ചക്ക്തയാറാകാത്തതിനെത്തുടർന്ന് ശിവകുമാർ ഹൈകമാൻഡിന് വഴങ്ങി ഉപമുഖ്യമന്ത്രിയായി.രണ്ടര വർഷത്തിനുശേഷം ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന ‘റൊട്ടേഷൻ മുഖ്യമന്ത്രി ഫോർമുല’ അടിസ്ഥാനമാക്കി ഒരു ഒത്തുതീർപ്പിലെത്തിയതായി അക്കാലത്ത് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, എന്നാൽ പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.