സിദ്ദീഖ് കാപ്പന്റെ ജാമ്യം നീതിയുടെ പ്രകാശം പുറത്ത് വരുമെന്നതിന് തെളിവ് -മഅ്ദനി
text_fieldsബംഗളൂരു: ഭരണകൂടങ്ങള്‍ വസ്തുതയില്ലാത്ത അനേകം കുപ്രചരണങ്ങള്‍ നടത്തിയാലും സത്യത്തെ ഇരുമ്പ് മറക്കുള്ളില്‍ ദീര്‍ഘകാലം ഒളിപ്പിച്ചാലും കാലാന്തരത്തില്‍ നീതിയുടെ പ്രകാശം തെളിമയോടെ പുറത്ത് വരുമെന്നതിന്റെ തെളിവാണ് കേരളത്തിലെ പത്രപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കിയ സുപ്രീം കോടതി വിധിയെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി.
യു.എ.പി.എ നിയമം ചുമത്തുന്നത് വഴി നിരപരാധികളെ അന്യായമായി തടങ്കലില്‍ വെക്കാനുള്ള ഭരണകൂട താല്പര്യം സംരക്ഷിക്കുന്നുവെന്ന് സിദ്ദീഖ് കാപ്പന്റെ രണ്ട് വര്‍ഷമായ തടവ് വ്യക്തമാക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് മേലുള്ള ഈ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെയുള്ള കാമ്പയിനില്‍ പത്രപ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കാളികളാകണമെന്നും മഅ്ദനി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.