കർണാടക വിദ്യാർഥി സമ്മേളനം ഇന്ന്; പ്രകാശ് രാജ് പങ്കെടുക്കും
text_fieldsബംഗളൂരു: ഞായറാഴ്ച നടക്കുന്ന കർണാടക വിദ്യാർഥി സമ്മേളനത്തിൽ നടൻ പ്രകാശ് രാജ് പങ്കെടുക്കും. വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനം ഗംഗാവതിയിലെ ജൂനിയർ കോളജ് ഗ്രൗണ്ടിലാണ് നടക്കുക. കർണാടകയിലെ വിദ്യാർഥി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലെ വ്യാപാരവത്കരണം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നതവിദ്യാഭ്യാസം നേടിയെടുക്കുന്നതിലെ പരിമിതികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. സർക്കാർ പറഞ്ഞ രണ്ട് കോടി തൊഴിലവസരങ്ങൾ എന്ന വാഗ്ദാനം നിറവേറ്റാത്തതിലെ ആശങ്കയും മുഹമ്മദ് പീർ ലത്തിഗേരി പങ്കുവെച്ചു.
വോട്ട് ചെയ്യുമ്പോൾ മതേതരത്വം ഉയർത്തിപ്പിടിക്കുകയും അതുവഴി ഭരണഘടനയെ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥാനാർഥികളെ തെരഞ്ഞെടുക്കാൻ ബോധവത്കരണം നടത്തും. ചരിത്രത്തിലെ വ്യക്തികളുടെ നേട്ടങ്ങളെയും കോട്ടങ്ങളെയും ഒരുപോലെ അംഗീകരിക്കുന്ന സമീപനമാണ് വേണ്ടതെന്നും ടിപ്പു സുൽത്താനെ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.
ഒരു വ്യക്തി ചെയ്യുന്ന കുറ്റകൃത്യത്തിന് ഒരു സമൂഹത്തെയാകെ കുറ്റപ്പെടുത്തി പ്രതിയാക്കുന്നതിലെ നീതികേടിനെയും അദ്ദേഹം ചോദ്യം ചെയ്തു. വാർത്തസമ്മേളനത്തിൽ ദുരുഘേഷ്, അബ്ദുൽ ഖുദ്ദൂസ്, ആസിഫ് അലി, നസീർ അഹമ്മദ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.