സീതാറാം യെച്ചൂരിയുടെ നിര്യാണം: ബംഗളൂരു സെക്കുലർ ഫോറം അനുശോചിച്ചു
text_fieldsബംഗളൂരു: ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതിനായി സീതാറാം യെച്ചൂരി വഹിച്ച പങ്ക് മഹനീയമാണെന്ന് സൗഹാർദ കർണാടക കോഓഡിനേറ്റർ ആർ. രാമകൃഷ്ണ പറഞ്ഞു. ബംഗളൂരു സെക്കുലർ ഫോറം സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ വിദ്വേഷത്തിനെതിരെ കർണാടകയിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നതിൽ യെച്ചൂരിയുടെ നിർദേശങ്ങൾ ശ്രേഷ്ഠമാണെന്ന് രാമകൃഷ്ണ പറഞ്ഞു.
ചിക്കമഗളൂരുവിലെ ബാബാബുധൻഗിരി മറ്റൊരു ബാബരി മസ്ജിദ് ആകാതിരിക്കാനുള്ള സാംസ്കാരിക പ്രതിരോധത്തിന് ആവശ്യമായ സഹായ നിർദേശങ്ങൾ നൽകിവന്നത് യെച്ചൂരിയായിരുന്നു. ഗോൾവാൾക്കറുടെ ഫാഷിസിറ്റ് ആശയത്തെയും അത് നടപ്പാക്കുന്ന കാവി ബ്രിഗേഡിനെയും അതി ശക്തമായി എതിർക്കുന്ന യെച്ചൂരിയുടെ `എന്താണ് ഈ ഹിന്ദു രാഷ്ട്രം' എന്ന കൃതി, മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ നിലകൊള്ളുന്നവർ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.എ. മജീദ് സ്വാഗതം പറഞ്ഞു. സി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. ആർ.വി. ആചാരി, കെ.ആർ. കിഷോർ, മുഫ് ലിഹ് പത്തായപുര, റെജികുമാർ, ഡെന്നിസ് പോൾ, ഷംസുദ്ദീൻ കൂടാളി, സുദേവ് പുത്തൻചിറ, സി.പി. രാജേഷ്, എം.ബി. രാധാകൃഷ്ണൻ, ശാന്തകുമാർ എലപ്പുള്ളി എന്നിവർ സംസാരിച്ചു. പ്രമോദ് വരപ്രത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.