ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതിക്ക് സമൂഹം പിന്തുണ നൽകണം -എൻ.എ. ഹാരിസ് എം.എൽ.എ
text_fieldsബംഗളൂരു: മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ സമഗ്രവികാസത്തിനും അവരെ ജീവിതത്തിനും തൊഴിലിനും സാമൂഹിക അംഗീകാരത്തിനും അർഹരാക്കാൻവേണ്ടി മലയാളി സന്നദ്ധസംഘടനകൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകപരമാണെന്നും സമൂഹം ഒന്നടങ്കം ഇത്തരം സംരംഭങ്ങളെ ശക്തിപ്പെടുത്തണമെന്നും എൻ.എ. ഹാരിസ് എം.എൽ.എ അഭിപ്രായപ്പെട്ടു.
ബംഗളൂരുവിലെ മലയാളി കുടുംബങ്ങൾക്കുവേണ്ടി കൈരളി നികേതൻ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ ഒരുക്കിയ കലാവിരുന്നിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാസദനം എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ കോഴിക്കോട് പുറക്കാട് കേന്ദ്രമായി നടക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തിസദനം സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ് വിദ്യാർഥികളാണ് കലാപരിപാടി അവതരിപ്പിച്ചത്.
വിദ്യാസദനം എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഹബീബ് മസ്ഊദ് അധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനുമായ വിനോദ് വൈശാഖി മുഖ്യാതിഥിയായി. മാനേജർ പി.എം. അബ്ദുസ്സലാം ഹാജി ഉപഹാര സമർപ്പണം നടത്തി. കെ.എൻ.ഇ ട്രസ്റ്റ്, എ.പി.സി.ആർ, കേരള സമാജം, എം.എം.എ, മലയാള മിഷൻ, എച്ച്. ഡബ്ല്യു.എ, കെ.എം.സി.സി, തണൽ, വി.സി.ഇ.ടി തുടങ്ങിയ മലയാളി സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ശാന്തിസദനം സ്കൂൾ പ്രിൻസിപ്പൽ മായ എസ്. സ്വാഗതവും സിറാസ് ഡയറക്ടർ ശറഫുദ്ദീൻ കടമ്പോട്ട് നന്ദിയും പറഞ്ഞു. സാംസ്കാരിക സംഗമത്തിൽ ശാന്തിസദനം ഭിന്നശേഷി വിദ്യാർഥികൾ അണിയിച്ചൊരുക്കിയ 'സ്നേഹ നൊമ്പരം' എന്ന സംഗീത നാടക ശിൽപം അരങ്ങേറി. സജീദ് നവാസ്, ഹമീദ് എം.ടി, അബ്ദുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
വിദ്യാദീപ്തി അംഗീകാരം നേടിയ വിദ്യാർഥികള്‍ക്ക് ടാബുകള്‍ നൽകി
ബംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ വിദ്യാദീപ്തി അംഗീകാരം നേടിയ വിദ്യാർഥികള്‍ക്ക് ദാസറഹള്ളി എം.എൽ.എ ആര്. മഞ്ജുനാഥ് ടാബുകള്‍ നല്കി. ദീപ്തി ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ നഗരസഭ കൗണ്‍സിലര്‍ എം. മുനിസ്വാമി വിതരണം നിർവഹിച്ചു. പ്രസിഡന്റ് വിഷ്ണുമംഗലം കുമാർ അധ്യക്ഷത വഹിച്ചു.
പി. കൃഷ്ണകുമാര്‍, എം. മുനിസ്വാമി, കെ. സന്തോഷ് കുമാര്‍, സി.ഡി. ആന്റണി, ബേബിജോണ്‍, ജി. സനില്‍കുമാര്‍, വി. സോമരാജന്, മഹിളാദീപ്തി കണ്‍വീനര്‍ സീന സഞ്ജയ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.