സോളിഡാരിറ്റി കർണാടക സമ്മേളനം 18ന്
text_fieldsബംഗളൂരു: സോളിഡാരിറ്റി കർണാടക സംസ്ഥാന സമ്മേളനം ഡിസംബർ 18ന് ബംഗളൂരുവിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.'ഹോപ്, റെസിലിയൻസ്, ഡിഗ്നിറ്റി' എന്ന മുദ്രാവാക്യവുമായി ബംഗളൂരു ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.
എക്സിബിഷൻ, പാനൽ ചർച്ച, എക്സലൻസ് അവാർഡ് വിതരണം, പ്രഭാഷണങ്ങൾ എന്നിവയുണ്ടാകും. ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ അമീർ സആദത്തുല്ല ഹുസൈനി, കർണാടക അമീർ ബെലഗാമി മുഹമ്മദ് സാദ്, ജാമിഅ മില്ലിയ്യ വിദ്യാർഥി നേതാവ് ലദീദ ഫർസാന, സോളിഡാരിറ്റി കേരള പ്രസിഡന്റ് നഹാസ് മാള, ക്വിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ. സുഹൈൽ, ഡോ. താഹ മതീൻ തുടങ്ങിയവർ സംബന്ധിക്കും.
മാധ്യമലോകവുമായി ബന്ധപ്പെട്ട പാനൽ ചർച്ചയിൽ പ്രശസ്ത മാധ്യമപ്രവർത്തകരായ പ്രശാന്ത് ടണ്ഠൻ, ആദിത്യ മേനോൻ, ഹനീഫ് എന്നിവർ പങ്കെടുക്കും. മുസ്‍ലിം യുവത്വം കർണാടകയിൽ നേരിടുന്ന ഇസ്‍ലാമോഫോബിയയും സ്വത്വ പ്രതിസന്ധിയുമടക്കമുള്ള വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 യുവ പ്രതിഭകൾക്ക് സോളിഡാരിറ്റി എക്സലൻസ് അവാർഡ് കൈമാറും. സോളിഡാരിറ്റി കർണാടക പ്രസിഡന്റ് ലബീദ് ഷാഫി, ജനറൽ സെക്രട്ടറി റിഹാൻ, ബംഗളൂരു സിറ്റി സെക്രട്ടറി മുഹമ്മദ് മാസ് മനിയാർ, ഓർഗനൈസിങ് കൺവീനർ മുഹമ്മദ് അഖീൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.