ശ്രീനാരായണ ഗുരു ജയന്തി ആഘോഷം 17ന്
text_fieldsബംഗളൂരു: എസ്.എൻ.ഡി.പി യോഗം ബംഗളൂരു യൂനിയൻ സംഘടിപ്പിക്കുന്ന 169ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതൽ ഹെസർഘട്ട തമ്മനഹള്ളി എസ്.എൻ.ഡി.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ആഘോഷത്തിൽ ഗുരുപൂജ സമർപ്പണം, ജയന്തി ഘോഷയാത്ര, പൊതുയോഗം, ഓണസദ്യ, വിവിധ കലാപരിപാടികൾ ഉണ്ടാകും.
കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര, കൃഷിമന്ത്രി എന്‍. ചലുവരായ സ്വാമി, എം.എൽ.എമാരായ എസ്.ആർ. വിശ്വനാഥ്, എസ്. മുനിരാജു, പി.എം. നരേന്ദ്ര സ്വാമി, എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ അറിയിച്ചു.
ഗുരുജയന്തിയും ഓണാഘോഷവും
ബംഗളൂരു: ശ്രീനാരായണ ഗുരു ധർമ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും ഞായറാഴ്ച നടക്കും. ജാലഹള്ളി അയ്യപ്പക്ഷേത്രം കമ്യൂണിറ്റി ഹാളിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടി എസ്. മുനിരാജു എം.എൽ.എ മുഖ്യാതിഥിയാവും. മുൻ കോർപറേറ്റർ ലോകേഷ് ഗൗഡ വിശിഷ്ടാതിഥിയാവും. ആലുവ അദ്വൈാതാശ്രമം സെക്രട്ടറി സ്വാമി ധർമ ചൈതന്യ മുഖ്യപ്രഭാഷണം നടത്തും. പള്ളിയോടം ബീറ്റ്സിന്റെ നാടൻപാട്ട് മേള, കലാപരിപാടികൾ, അവാർഡ് വിതരണം, സാമ്പത്തിക സഹായ വിതരണം എന്നിവ നടക്കും.
‘ധ്വനി’ ഓണാഘോഷം
ബംഗളൂരു: ധ്വനി വനിത വേദി ഓണാഘോഷം ശനിയാഴ്ച ജാലഹള്ളി നോർത്ത് വെസ്റ്റ് കേരള സമാജം ഹാളിൽ നടക്കും. രാവിലെ 10 മുതൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ കെ. കവിത മുഖ്യാതിഥിയാവും. പൂക്കളം, തിരുവാതിര, തുടങ്ങി ധ്വനി ടീമിന്റെ കലാപരിപാടികളും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.