എസ്.എസ്.എൽ.സി; ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകൾ ഒന്നും രണ്ടും സ്ഥാനത്ത്
text_fieldsമംഗളൂരു: കർണാടകയിൽ വ്യാഴാഴ്ച പ്രഖ്യാപിച്ച എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകൾ മികവ് പുലർത്തി. 94 ശതമാനം വിദ്യാർഥികൾ വിജയിച്ച ദക്ഷിണ കന്നട ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ഉഡുപ്പി 92.12 ശതമാനവുമായി രണ്ടാം സ്ഥാനവും നേടി. 76.91 ആണ് സംസ്ഥാനത്തെ വിജയശതമാനം. ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടി എസ്.ഡി.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥി ചിന്മയ് രാമചന്ദ്ര ഭട്ട് 624 മാർക്കോടെ രണ്ടാം റാങ്ക് കരസ്ഥമാക്കി. ഉഡുപ്പി ജില്ലയിൽ കാർക്കള ജ്ഞാനസുധ സ്കൂളിലെ സഹനക്കാണ് മൂന്നാം റാങ്ക് -623 മാർക്ക്. 625 ആണ് മൊത്തം മാർക്ക്.
‘ഇരട്ട വിജയ’ നിറവിൽ ശാസ്ത്രി കുടുംബം
മംഗളൂരു: എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നപ്പോൾ ഇരട്ട സഹോദരിമാർക്ക് ഉന്നത വിജയം. മൈസൂരു മാരിമല്ലപ്പ ഹൈസ്കൂൾ വിദ്യാർഥിനികളായ അഞ്ജലി ശാസ്ത്രി, അദിതി ശാസ്ത്രി എന്നിവരാണ് 619 വീതം മാർക്കുകൾ നേടിയത്. വെങ്കിടരമണ-വിനയ ദമ്പതികളുടെ മക്കളാണ്.
കർണാടക എസ്.എസ്.എൽ.സി പരീക്ഷയിൽ 625/ 625 മാർക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ അങ്കിത ബാസപ്പ കൊന്നുർ. ബഗൽകോട്ട് മൊറാർജി ദേശായി െറസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.