എസ്.എസ്.എൽ.സി വിജയശതമാനം കുറഞ്ഞു; വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സസ്പെൻഷൻ
text_fieldsബംഗളൂരു: എസ്.എസ്.എൽ.സി വിജയശതമാനം കുറഞ്ഞതിനെത്തുടർന്ന് വിജയനഗര ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറേയും (ഡി.ഡി.പി.ഐ) ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർമാരേയും (ബി.ഇ.ഒ) സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. കഴിഞ്ഞ വർഷം പത്താം റാങ്കുണ്ടായിരുന്ന ജില്ല ഇത്തവണ 27ലേക്ക് താഴ്ന്നിരുന്നു. വിജയനഗരയിൽ വെള്ളിയാഴ്ച അവലോകന യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയെ ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി സസ്പെൻഷൻ നിർദേശം നൽകിയത്. ഡി.ഡി.പി.ഐക്കും അധ്യാപകർക്കും ജില്ലയുടെ പതനത്തിൽ ഒട്ടും നാണമില്ലേയെന്ന് മുഖ്യമന്ത്രി ആരാഞ്ഞു. എന്തെടുക്കുകയായിരുന്നു നിങ്ങൾ? ജില്ല ഡെപ്യൂട്ടി കമീഷണറും ജില്ല പഞ്ചായത്തും അവരുടെ കടമ നിറവേറ്റിയോയെന്ന് ആലോചിക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ അലസരായും ലാഘവത്തോടെയും മുന്നോട്ട് പോകാൻ തന്റെ സർക്കാർ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.