സ്റ്റാമ്പ് പ്രദർശനം ഇന്നു മുതൽ
text_fieldsബംഗളൂരു: കർണാടക പോസ്റ്റൽ സർക്കിൾ സംഘടിപ്പിക്കുന്ന സംസ്ഥാനതല സ്റ്റാമ്പ് പ്രദർശനം ‘കർണാപെക്സ് 2024’ വെള്ളിയാഴ്ച ആരംഭിക്കും. ബംഗളൂരു കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശനത്തിൽ ചരിത്രം, സംസ്കാരം, കല, പാരമ്പര്യം, ശാസ്ത്രം, സാങ്കേതിക വിദ്യ, ജന്തുജാലങ്ങൾ, വന്യജീവികൾ തുടങ്ങി വിവിധ വിഷയങ്ങളിൽ 690 സ്റ്റാമ്പ് ഫ്രെയിമുകൾ ഒരുക്കും. പോസ്റ്റ് കാർഡ് എഴുത്ത്, ഒറിഗാമി, മാണ്ഡല ആർട്ട്, എൻവലപ് ആർട്ട് തുടങ്ങിയവയിൽ ശിൽപശാലക്ക് ദാക്ക് റും നേതൃത്വം നൽകും. ഐ.എസ്.ആർ.ഒ, നിംഹാൻസ്, ആരണ്യ ഭവൻ എന്നിവയുടെ പ്രദർശനവുമുണ്ടാകും. സ്റ്റാമ്പ് പ്രദർശനം തിങ്കളാഴ്ച സമാപിക്കും. സമാപന ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗഹ് ലോട്ട്, ഡൽഹി ദാക് ഭവൻ ഫിലാറ്റലി വിഭാഗം ഡയറക്ടർ പ്രീതി അഗർവാൾ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.