ഭരണകൂടം സ്ത്രീ- ദലിത്-ഭിന്നലിംഗ സൗഹൃദമല്ല- വൃന്ദ ഗ്രോവർ
text_fieldsബംഗളൂരു: ഭരണകൂടം ഒരിക്കലും സ്ത്രീ- ദലിത്- ഭിന്നലിംഗ സൗഹൃദമല്ലെന്ന് സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗ്രോവർ അഭിപ്രായപ്പെട്ടു. കുട്ടികൾക്കും വനിതകൾക്കുമെതിരായ ലൈംഗികാതിക്രമങ്ങളുടെ രാഷ്ട്രീയം ചർച്ച ചെയ്ത് ബംഗളൂരുവിൽ സംഘടിപ്പിച്ച പൊതു സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. ‘നമ്മളുണർന്നില്ലെങ്കിൽ’എന്ന കാമ്പയിനിന്റെ ഭാഗമായി ‘കർണാടക എഗെയ്ൻസ്റ്റ് സെക്ഷ്വൽ വയലേഷൻ’ആണ് സംവാദം സംഘടിപ്പിച്ചത്.
നിർഭയ സംഭവത്തിനുശേഷം രാജ്യത്ത് ലൈംഗികാതിക്രമം നമ്മുടെ സാമൂഹിക-രാഷ്ട്രീയ വ്യവഹാരത്തിന്റെ അവിഭാജ്യഘടകമായി മാറിയെന്ന് വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാർക്കും ഭരണകൂടത്തിനും ഇത് അധികകാലം അവഗണിക്കാനാവില്ല. നീതിയുടെ കാര്യമെടുക്കുമ്പോൾ കടുത്ത ശിക്ഷയെ കുറിച്ച് മാത്രമാണ്ചർച്ച നടക്കുന്നതെന്നും എങ്ങനെ അതിക്രമം തടയാമെന്നത് ചർച്ച വിഷയമേ ആവുന്നില്ലെന്നും അവർ പറഞ്ഞു.
ശാന്തി നഗർ ലാങ് ഫോർഡ് റോഡിലെ സെന്റ് ജോസഫ്സ് യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന സംവാദത്തിൽ ഡോ. മീനാക്ഷി ബാലി, സ്റ്റാൻലി, ഗീത മേനോൻ, ഹസീന ഖാൻ, തുടങ്ങിയവരും പങ്കെടുത്തു. സാമൂഹിക പ്രവർത്തകർ, അഭിഭാഷകർ, വിദ്യാർഥികൾ എന്നിവരും ചർച്ചയിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.