സൗജന്യ ടിക്കറ്റുകൊണ്ട് മുഖ്യമന്ത്രിക്ക് മാല സമ്മാനിച്ച് വിദ്യാർഥിനി
text_fieldsബംഗളൂരു: മുഖ്യമന്ത്രിയോടുള്ള നന്ദി സൂചകമായി സൗജന്യ ബസ് ടിക്കറ്റുകൾ കൊണ്ട് നിർമിച്ച ഹാരമണിയിച്ച് വിദ്യാർഥിനി. അരസിക്കരെ സ്വദേശിനിയും ഒന്നാം വർഷ നിയമ വിദ്യാർഥിനിയുമായ എം.എ ജയശ്രീയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ബസ് ടിക്കറ്റുകൾ കൊണ്ടുള്ള ഹാരമണിയിച്ചത്.
സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കിയ സൗജന്യ പദ്ധതികൾ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞതുകൊണ്ടാണ് ടിക്കറ്റുകൾ സൂക്ഷിച്ച് മാലയുണ്ടാക്കിയതെന്നും ഈയൊരു അവസരത്തിനായി മാസങ്ങളായി കാത്തിരിക്കുകയായിരുന്നുവെന്നും വിദ്യാർഥിനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.