കോളജിൽനിന്ന് സസ്പെൻഡ് ചെയ്ത വിദ്യാർഥി മരിച്ച നിലയിൽ
text_fieldsബംഗളൂരു: കോളജിൽനിന്ന് സസ്പെൻഡ് ചെയ്ത വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. നഗരത്തിലെ കോളജിൽ ഹോട്ടൽ മാനേജ്മെന്റ് ഒന്നാം വർഷ വിദ്യാർഥിയായ നിഖിൽ സുരേഷാണ് മരിച്ചത്.
ചന്ദ്ര ലേഔട്ടിൽ പേയിങ് ഗെസ്റ്റായി കൂട്ടുകാർക്കൊപ്പം താമസിച്ചിരുന്ന വിദ്യാർഥിയെ ഉറക്കുഗുളിക അമിതമായി കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
അച്ചടക്കലംഘനവും ഹാജരില്ലായ്മയും ചൂണ്ടിക്കാട്ടി ഒരു മാസം മുമ്പ് നിഖിൽ സുരേഷിനെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഇതിൽ നിരാശനായി ഉറക്കുഗുളിക അമിതമായി കഴിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ കോളജ് മാനേജ്മെന്റിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിയുടെ രക്ഷിതാക്കളടക്കമുള്ളവർ വെള്ളിയാഴ്ച കോളജിന് മുന്നിൽ പ്രതിഷേധിച്ചു. സസ്പെൻഷന് ശേഷം രക്ഷിതാക്കൾ കോളജിനെ സമീപിച്ച് മകനെ തിരിച്ചെടുക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഒരു അവസരംകൂടി നൽകണമെന്ന് അഭ്യർഥിച്ച് വിദ്യാർഥി മാപ്പുപറയുകയും ചെയ്തിരുന്നു. എന്നാൽ, മാനേജ്മെന്റ് തയാറായില്ലെന്നും കോളജ് അധികൃതർ നിഖിലിനെ മർദിച്ചതായും രക്ഷിതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.