Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമധുരമെൻ മലയാളം:...

മധുരമെൻ മലയാളം: കാ​ടി​ൻ ന​ടു​വി​ലൂ​ടെ​യു​ള്ള ഒ​രു പ​ഠ​ന​യാ​ത്ര

text_fields
bookmark_border
malayalam mission students Camp
cancel
camera_alt

മ​ല​യാളം മി​ഷ​ൻ മൂ​ന്നാം പാ​ഠ്യ​പ​ദ്ധ​തി​യാ​യ ആ​മ്പ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ നടത്തിയ പ്ര​കൃ​തി​പ​ഠ​ന

ക്യാ​മ്പി​ൽ നിന്ന്

മ​ല​യാളം മി​ഷ​ൻ മൂ​ന്നാം പാ​ഠ്യ​പ​ദ്ധ​തി​യാ​യ ആ​മ്പ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 'കു​ന്നു​ക​ളു​ടെ കൂ​ട്ട​മ​ര​ണം', 'ഒ​രു പാ​ട്ടു പി​ന്നെ​യും' എ​ന്നീ പാ​ഠ​ഭാ​ഗ​ങ്ങ​ൾ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച പ്ര​കൃ​തി​പ​ഠ​ന ക്യാ​മ്പി​ലെ അ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​ണ് സ​ഞ്ജ​യ് ന​ഗ​ർ ക​ലാ​കൈ​ര​ളി പ​ഠ​ന​കേ​ന്ദ്ര ത്തിലെ മൂന്ന് വി​ദ്യാ​ർ​ഥി​ക​ൾ

ന​ല്ല ഓ​ർ​മ​ക​ളു​മാ​യി ഒരു ​ഞാ​യ​റാ​ഴ്ച

മീ​ര കൃ​ഷ്ണ

എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും പ​തി​വാ​യി ചെ​യ്യു​ന്ന പോ​ലെ​ത​ന്നെ, കു​റെ കാ​ര്യ​ങ്ങ​ൾ. അ​പ്പോ​ൾ ഒ​രു ദി​വ​സം എ​ന്റെ മ​ല​യാ​ളം അ​ധ്യാ​പി​ക വ​സ​ന്ത ടീ​ച്ച​ർ ഒ​രു കാ​ര്യം പ​റ​ഞ്ഞു. മ​ക്ക​ളെ, ന​മ്മു​ടെ അ​ടു​ത്ത പ​ഠ​നം ഒ​രു ചെ​റി​യ കാ​ടു​പോ​ലെ​യു​ള്ള പ്ര​ദേ​ശ​ത്തു​വെ​ച്ച് ന​ട​ത്തു​ന്നു എ​ന്ന്. കേ​ട്ട​പ്പോ​ൾ പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത​ത്ര സ​ന്തോ​ഷം തോ​ന്നി. അ​ങ്ങ​നെ ആ ​ഞാ​യ​റാ​ഴ്ച ഞ​ങ്ങ​ൾ കു​റ​ച്ചു​പേ​ർ കാ​റി​ൽ അ​വി​ടേ​ക്ക് പോ​യി. പ്ര​കൃ​തി എ​ത്ര മ​നോ​ഹ​ര​മാ​ണ് എ​ന്ന് അ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് മ​ന​സ്സി​ലാ​യ​ത്.

ചെ​റു​കാ​ട്ടി​ൽ കി​ളി​ക​ളു​ടെ ശ​ബ്ദ​ങ്ങ​ൾ, വ​യ​ലേ​ല​ക​ൾ, വൈ​ക്കോ​ൽ കൂ​ന​ക​ൾ, മേ​യു​ന്ന പ​ശു​ക്ക​ൾ, ചെ​ടി​ക​ൾ, മ​ര​ങ്ങ​ൾ, കി​ണ​ർ, പി​ന്നെ ടോ​മി മാ​ഷി​ന്റെ പ്ര​കൃ​തി​പ​ഠ​ന​വും ബു​ഷ്റ ടീ​ച്ച​റു​ടെ ക​വി​താ​ലാ​പ​ന​വും എ​ല്ലാം അ​തി​മ​നോ​ഹ​ര​മാ​യി​രു​ന്നു. പി​ന്നെ, കു​റ​ച്ച് കൊ​തു​കു​ക​ടി​യും കാ​ൽ​തെ​ന്നി വീ​ണ​തും ന​ല്ല ഓ​ർ​മ​ക​ളു​മാ​യി ആ ​ഞാ​യ​റാ​ഴ്ച ക​ട​ന്നു​പോ​യി. തി​രി​ച്ചു​വീ​ട്ടി​ലെ​ത്തി​യ​ത് അ​തീ​വ സ​ന്തോ​ഷ​ത്തോ​ടെ. ആ ​പി​ന്നെ, ഒ​രു പ്ര​ധാ​ന കാ​ര്യം പ​റ​യാ​ൻ വി​ട്ടു​പോ​യി. ടോ​മി മാ​ഷി​ന്റെ ചാ​യ​യും നാ​ലു​മ​ണി പ​ല​ഹാ​ര​വും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

അ​റ​ക്കാ​വ​തി പു​ഴ​യു​ടെ തീ​ര​ത്ത് ഒരു ദിവസം

എ​സ്. ചൈ​ത​ന്യ

16.10.22. അ​ന്ന് ഒ​രു ഞാ​യ​റാ​ഴ്ച ദി​വ​സ​മാ​യി​രു​ന്നു. ഏ​ക​ദേ​ശം ഒ​രു മ​ണി​യോ​ടെ ഞ​ങ്ങ​ൾ ആ​മ്പ​ൽ പ​ഠ​ന ക്ലാ​സി​ന്റെ ആ​ദ്യ​ത്തെ പ്ര​കൃ​തി​പ​ഠ​ന ക്യാ​മ്പി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ത​ർ​ബ​ന​ഹ​ള്ളി ഹെ​സ​ർ​ഘ​ട്ട റോ​ഡി​ലെ അ​റ​ക്കാ​വ​തി പു​ഴ​യും ഡാ​മും അ​വി​ടെ​യു​ള്ള ചെ​റി​യ ഒ​രു കാ​ട്ടി​ലേ​ക്കു​മാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ യാ​ത്ര. ഏ​ക​ദേ​ശം ര​ണ്ടു മ​ണി​യോ​ടെ ഞ​ങ്ങ​ൾ അ​വി​ടെ ഒ​രു ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ന്റെ മു​മ്പി​ൽ ഒ​ത്തു​കൂ​ടി അ​വി​ടെ നി​ന്നും മ​റ്റു പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ കു​ട്ടി​ക​ളോ​ടൊ​പ്പം ടോ​മി മാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന​യാ​ത്ര ആ​രം​ഭി​ച്ചു. റെ​യി​ൽ​വേ പാ​ള​ങ്ങ​ൾ മു​റി​ച്ചു​ക​ട​ന്നു. ഇ​ടു​ങ്ങി​യ വ​ഴി​ക​ളി​ലൂ​ടെ അ​റ​ക്കാ​വ​തി പു​ഴ​യു​ടെ തീ​ര​ത്തെ​ത്തി. അ​വി​ടെ വെ​ച്ച് ടോ​മി മാ​ഷ് ഞ​ങ്ങ​ൾ​ക്ക് ആ ​പു​ഴ​യെ കു​റി​ച്ചും അ​തു വ​ള​രെ ചെ​റു​താ​യ​തി​നെ കു​റി​ച്ചും വി​വ​രി​ച്ചു. സ​ന്തോ​ഷ​ത്തോ​ടെ ഞ​ങ്ങ​ൾ പു​ഴ​യി​ൽ ഇ​റ​ങ്ങി ക​ളി​ക്കു​ക​യും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

അ​വി​ടെ നി​ന്നും ഞ​ങ്ങ​ൾ മ​റു​ഭാ​ഗ​ത്തു​ള്ള ചെ​റി​യ കാ​ട്ടി​ലേ​ക്ക് ന​ട​ന്നു. മ​ഴ കാ​ര​ണം വ​ഴി​ക​ൾ വ​ള​രെ മോ​ശ​മാ​യി​രു​ന്നു. കു​റ​ച്ചു​ദൂ​രം ന​ട​ന്ന് ഞ​ങ്ങ​ൾ കാ​ട്ടി​നു​ള്ളി​ൽ എ​ത്തി. പോ​യ​വ​ഴി​യെ ഞ​ങ്ങ​ൾ​ക്ക് പ​ല ത​ര​ത്തി​ലു​ള്ള ചെ​ടി​ക​ൾ പ​രി​ച​യ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞു. കാ​ട്ടി​നു​ള്ളി​ൽ നി​ശ്ശ​ബ്ദ​മാ​യി നി​ന്നു ഞ​ങ്ങ​ൾ പ​ക്ഷി​ക​ളു​ടെ ശ​ബ്ദ​ങ്ങ​ൾ കേ​ട്ടു. കു​ന്നു​ക​ളു​ടെ കൂ​ട്ട മ​ര​ണം, ഒ​രു പാ​ട്ടു പി​ന്നെ​യും എ​ന്ന പാ​ഠ​ഭാ​ഗ​ത്തെ കു​റി​ച്ച് ടോ​മി മാ​ഷും ബു​ഷ്റ ടീ​ച്ച​റും വി​വ​രി​ച്ചു. ടോ​മി മാ​ഷ് കൈ​യി​ൽ ക​രു​തി​യ ചാ​യ​യും പ​ല​ഹാ​ര​വും ഞ​ങ്ങ​ൾ എ​ല്ലാ​വ​രും പ​ങ്കി​ട്ടു ക​ഴി​ച്ചു. അ​തി​നു​ശേ​ഷം കാ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി ഗ്രാ​മ​വ​ഴി​ക​ളി​ലൂ​ടെ ന​ട​ന്നു. അ​വി​ടെ റാ​ഗി ക​ണ്ട​ങ്ങ​ളു​ടെ തീ​ര​ത്തു​കൂ​ടി ന​ട​ന്ന് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി. ന​ട​ന്നു​വ​രു​ന്ന വ​ഴി​യെ പ​ശു​ക്ക​ളെ​യും ആ​ടു​ക​ളെ​യു​മൊ​ക്കെ ക​ണ്ടു. ഒ​രു ഗ്രാ​മ​വാ​സി ഞ​ങ്ങ​ളെ ക​ണ്ട് മ​ധു​ര നാ​ര​ങ്ങ പ​റി​ച്ചു​ത​ന്നു. നെ​ല്ലി​ക്ക, പേ​ര​ക്ക, സ​പ്പോ​ട്ട തോ​ട്ട​ങ്ങ​ളും ക​വു​ങ്ങി​ൻ തോ​ട്ട​ങ്ങ​ളും ക​ണ്ടു. തോ​ട്ട​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ പു​രാ​ത​ന​മാ​യ ഒ​രു കി​ണ​റും ക​ണ്ടു. പെ​ട്ടെ​ന്നു​ണ്ടാ​യ ഇ​ടി​യും മ​ഴ​യും കാ​ര​ണം ഞ​ങ്ങ​ൾ പ​ഠ​ന​യാ​ത്ര നി​ർ​ത്തി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

വ​യ​ൽ വ​ര​മ്പി​ലൂ​ടെ ഒരു യാത്ര

ശ​ര​ത് കൃ​ഷ്ണ

ഒ​രു ഞാ​യ​റാ​ഴ്ച ഞാ​നും എ​ന്റെ മ​ല​യാ​ളം അ​ധ്യാ​പി​ക​യും കൂ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ല​യാ​ളം പ​ഠ​ന​ത്തി​നാ​യി ഒ​രു ചെ​റി​യ കാ​ട്ടു​പ്ര​ദേ​ശ​ത്ത് പോ​യി. ഇ​ത്ര​യും നാ​ൾ ഓ​ൺ​ലൈ​നാ​യി പ​ഠി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മാ​റ്റം ആ​രാ​ണ് ആ​ഗ്ര​ഹി​ക്കാ​ത്ത​ത്? ആ ​പ്ര​ദേ​ശ​ത്തു​ള്ള ആ​ളു​ക​ൾ, ആ​ടു​മാ​ടു​ക​ൾ, വ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ൾ, തെ​ങ്ങി​ൻ​തോ​പ്പ്, ന​ദി എ​ല്ലാം ക​ണ്ടു. ചെ​റി​യ കാ​ട്ടി​ലൂ​ടെ​യു​ള്ള യാ​ത്ര സു​ഖ​മാ​യി​രു​ന്നു. അ​വി​ടെ പേ​ര​ക്ക, പു​ളി, സ​പ്പോ​ട്ട, നാ​ര​ങ്ങ, അ​രി​നെ​ല്ലി... അ​ങ്ങ​നെ കു​റെ മ​ര​ങ്ങ​ൾ ക​ണ്ടു. വ​യ​ൽ വ​ര​മ്പി​ലൂ​ടെ തി​രി​ച്ചു​പോ​രു​മ്പോ​ൾ ന​ല്ല മ​ഴ​യി​ലൂ​ടെ​യു​ള്ള ന​ട​ത്തം സു​ഖ​ക​ര​മാ​യി​രു​ന്നു. ബു​ഷ്റ ടീ​ച്ച​ർ ക​വി​ത ചൊ​ല്ലി. ടോ​മി മാ​ഷി​ന്റെ ചാ​യ​യും ചാ​യ​ക്ക​ടി​യും അ​ടി​പൊ​ളി​യാ​യി​രു​ന്നു. അ​ന്ന​ത്തെ ദി​വ​സം അ​തീ​വ സ​ന്തോ​ഷ​ത്തോ​ടെ ക​ട​ന്നു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsmalayalam mission
News Summary - students Camp Nature study
Next Story