വിദ്യാർഥികൾ തേനീച്ച കുത്തേറ്റ് ആശുപത്രിയിൽ
text_fieldsമംഗളൂരു: കക്കിഞ്ചെ ഗവ. ഹയർ പ്രൈമറി സ്കൂളിൽ ചൊവ്വാഴ്ച രാവിലെ തേനീച്ചക്കൂട്ടം വിദ്യാർഥികളെ ആക്രമിച്ചു. 10 കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാർഥികൾ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. പെട്ടെന്ന് സ്കൂൾ കാമ്പസിൽ തേനീച്ചകൾ കൂട്ടംകൂടിയത് കുട്ടികളിൽ പരിഭ്രാന്തി പരത്തി.
തുടർന്ന് പല വിദ്യാർഥികളും ഓടിയൊളിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിനുശേഷവും തേനീച്ചകൾ സ്കൂളിന് സമീപംതന്നെ തുടർന്നത് ആശങ്ക പരത്തി. തുടർന്ന് നാട്ടുകാർ ഇവയെ തീ കത്തിച്ച് തുരത്തുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.