വിദ്യാർഥികൾക്കു വേണ്ടത് വലിയ സ്വപ്നങ്ങളും കഠിന പരിശ്രമവും- ഡോ. ബെന്നി ജോർജ്
text_fieldsബംഗളൂരു: വിദ്യാർഥികൾ മികവുറ്റ സ്വപ്നങ്ങൾ ഉള്ളവരും അത് യാഥാർഥ്യമാക്കാൻ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്നവരുമായിരിക്കണമെന്ന് ജി.ടി.ആർ.ഇ സീനിയർ സയന്റിസ്റ്റ് ഡോ. ബെന്നി ജോർജ് പറഞ്ഞു. കേരള സമാജം ദൂരവാണിനഗറിന്റെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ (സി.ബി.എസ്.ഇ) വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശ്രമങ്ങൾക്കിടയിൽ പരാജയം നേരിടേണ്ടിവരുകയാണെങ്കിൽ പോലും ചഞ്ചല ചിത്തരാകാതെ ലക്ഷ്യം നേടുന്നതുവരെ അത് തുടരണം.
പഠനത്തിൽ മാത്രമല്ല കലാ സാഹിത്യ കായിക മേഖലകളിലും പ്രതിഭ നേടാൻ വിദ്യാർഥികൾ ശ്രമിക്കണം. നന്നായി പരിശ്രമിക്കുകയും മികവോടെ പ്രവർത്തിക്കുകയുമാണ് ഇക്കാലത്തെ ആവശ്യകത എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സമാജം പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ആക്ടിങ് പ്രിൻസിപ്പൽ ബിജു സുധാകർ, വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ട്രഷറർ എം.കെ. ചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ ബിനോ ശിവദാസ്, പി.സി. ജോണി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.