അധ്യാപികയുടെ അടിയേറ്റ് വിദ്യാർഥിയുടെ പല്ല് പൊട്ടി
text_fieldsബംഗളൂരു: സ്കൂൾ മുറ്റത്ത് കെട്ടിനിൽക്കുന്ന വെള്ളത്തിൽ കളിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ അധ്യാപിക വടികൊണ്ട് അടിക്കുന്നതിനിടെ വിദ്യാർഥിയുടെ പല്ല് പൊട്ടി.
ജയനഗറിലെ ഹോളി ക്രൈസ്റ്റ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി അശ്വിന്റെ പല്ലാണ് പൊട്ടിയത്. ഉച്ചഭക്ഷണത്തിനു ശേഷം വെള്ളത്തിൽ കളിക്കുകയായിരുന്നു അശ്വിൻ. ഇതിൽ പ്രകോപിതയായ ഹിന്ദി അധ്യാപിക അസ്മത്ത് അശ്വിന്റെ മുഖത്ത് വടികൊണ്ട് അടിച്ചുവെന്നാണ് പരാതി. വിദ്യാർഥിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയനഗർ പൊലീസ് സ്റ്റേഷനിൽ അശ്വിന്റെ പിതാവ് നൽകിയ പരാതിയിൽ അധ്യാപിക അസ്മത്തിനെതിരെ കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.