പത്തിരട്ടി വൃക്ഷത്തൈകൾ നട്ട് പരിഹാരം കാണുമെന്ന്
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തെ അയൽ ജില്ലകളുമായി ബന്ധിപ്പിക്കുന്ന 148 കിലോമീറ്റർ സബർബൻ റെയിൽ പാത നിർമാണത്തിന്റെ ഭാഗമായി മുറിച്ചുമാറ്റുന്ന മരങ്ങൾക്ക് പകരം മറ്റിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് കെ റൈഡ് പ്രഖ്യാപിച്ചു.
മുറിച്ചുമാറ്റുന്ന ഒരു മരത്തിനു പകരം 10 തൈകൾ നട്ടുപിടിപ്പിക്കും. ദേവനഹള്ളി അക്കുപേട്ടിലെ ഡിപ്പോ നിർമാണത്തിനായി മാത്രം 17,505 മരങ്ങളാണ് മുറിച്ചുനീക്കുന്നത്. നാല് ഇടനാഴികൾക്കായി 15,067 മരങ്ങളും മുറിക്കണം. ഇതിൽ 13,996 മരങ്ങൾ ബി.ബി.എം.പി പരിധിയിലാണ്. എന്നാൽ, 2098 മരങ്ങൾ മുറിക്കുന്നതിന് മാത്രമാണ് ബി.ബി.എം.പി അനുമതി നൽകിയിട്ടുള്ളത്. 178 മരങ്ങൾ പിഴുതുമാറ്റി നടും.
22,760 മരങ്ങൾ പകരം നടുന്നതിന് 8.07 കോടി രൂപ ബി.ബി.എം.പിക്ക് മുൻകൂറായി കെ റൈഡ് നൽകും. പാതയിലെ 58 സ്റ്റേഷനുകളിലും മഴവെള്ള സംഭരണികളും സൗരോർജ വൈദ്യുതി പ്ലാന്റുകളും നിർമിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.