സബർബൻ തീവണ്ടിപ്പാത; മരങ്ങൾ മുറിച്ച് മാറ്റുന്നതിൽ വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യൂണൽ
text_fieldsബംഗളൂരു: സബർബൻ തീവണ്ടിപ്പാതക്കായി 32,572 മരങ്ങൾ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച് കർണാടക റെയിൽവേ അടിസ്ഥാന സൗകര്യ വികസന കമ്പനിയോട് (കെ റൈഡ്) ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) വിശദീകരണം തേടി.
എൻ.ജി.ടി പ്രിൻസിപ്പൽ ബെഞ്ച് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ സ്വമേധയാ കേസെടുത്താണ് വിശദീകരണം തേടിയത്. വനം വകുപ്പ്, ബി.ബി.എം.പി, ബംഗളൂരു നഗര ജില്ല ഡെപ്യൂട്ടി കമീഷണർ എന്നിവർ സെപ്റ്റംബർ 11ന് മുമ്പ് വിശദീകരണം നൽകണം. നഗര ആവാസ വ്യവസ്ഥ തകിടം മറിക്കുന്ന രീതിയിൽ മരങ്ങൾ വെട്ടിമാറ്റുന്നത് സംബന്ധിച്ച് വിശദമായ പഠനമുൾപ്പെടെ നടത്തുന്നതിൽ കെ റൈഡ് വീഴ്ച വരുത്തിയതായും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.