എം.ടി നവീന ആശയാവിഷ്കാരങ്ങളുടെ പെരുന്തച്ചൻ -സുധാകരൻ രാമന്തളി
text_fieldsബാംഗ്ലൂർ റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച എം.ടി അനുസ്മരണത്തിൽ എഴുത്തുകാരൻ
സുധാകരൻ രാമന്തളി സംസാരിക്കുന്നു
ബംഗളൂരു: ആചാര, അധികാരങ്ങൾക്കെതിരെ നവീന ആശയാവിഷ്കാരങ്ങളിലൂടെ പ്രതിരോധം തീർത്ത എഴുത്തുകാരനും പാരമ്പര്യ ജാതി, മത ബോധ്യങ്ങളെ നിശിതമായ സ്വന്തം ശൈലിയിൽ പുനർ നിർവചിച്ച ചലച്ചിത്രകാരനുമായിരുന്നു അന്തരിച്ച എം.ടി. വാസുദേവൻ നായരെന്ന് എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജോതാവുമായ സുധാകരൻ രാമന്തളി അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറം സംഘടിപ്പിച്ച എം.ടി സ്മൃതിയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷതവഹിച്ചു. ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊന്നമ്മദാസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ കെ.ആർ. കിഷോർ, ബി.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ അനുബന്ധ പ്രഭാഷണം നടത്തി.
ഫ്രാൻസിസ് ആന്റണി, കെ.പി. ഗോപാലകൃഷ്ണൻ, സി.ഡി. തോമസ്, കെ. ചന്ദ്രശേഖരൻ, ഡെന്നീസ് പോൾ, ഷംസുദ്ദീൻ കൂടാളി, ടി.എം. ശ്രീധരൻ, ആർ.വി. ആചാരി, എം.ബി. മോഹൻദാസ്, അനിൽ മിത്രാനന്ദപുരം, തങ്കച്ചൻ പന്തളം തുടങ്ങിയവർ സംസാരിച്ചു. ശാന്തകുമാർ എലപ്പുള്ളി സാഗതവും അർച്ചന സുനിൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.