വേനൽ ചൂട് കൂടിക്കൂടി
text_fieldsബംഗളൂരു: ബംഗളൂരുവിൽ വേനൽ ചൂട് ഓരോ വർഷവും കൂടിവരുന്നു. അശാസ്ത്രീയ വികസനപ്രവൃത്തികൾ ചൂടുകൂടാൻ കാരണമാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. 2011 ഏപ്രിലിൽ ബംഗളൂരുവിലെ താപനില 34.6 ഡിഗ്രി സെൽഷ്യസായിരുന്നു. 2022ൽ ഇത് 36.7 ആയി. 2016 ഏപ്രിലിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്, 39.2 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ 30 വർഷത്തെ കണക്ക് നോക്കുമ്പോൾ ചൂട് കൂടി വരുന്നതായാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നത്. അശാസ്ത്രീയ നഗരവത്കരണം, പച്ചപ്പിന്റെ നശീകരണം, വാഹനങ്ങൾ പുറന്തള്ളുന്ന പുക തുടങ്ങിയ കാരണങ്ങളാണ് ചൂട് കൂടാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. റോഡ്, മെട്രോ റെയിൽ പാത തുടങ്ങിയവയുടെ വിപുലീകരണത്തിന് നഗരത്തിലെ നൂറുകണക്കിന് മരങ്ങളാണ് വിവിധ ഘട്ടങ്ങളിലായി മുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.