സുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsസുവർണ കർണാടക കേരള സമാജം ബാംഗ്ലൂർ ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്‌റ്റേറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന ജില്ലാ ജനറൽ ബോഡിയിൽ മുൻ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷാജൻ കെ. ജോസഫ് അധ്യക്ഷത വഹിച്ചു. 2018-2022 വർഷത്തെ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു. ഈ കാലഘട്ടത്തിലെ കണക്കുകൾ ജില്ലാ ട്രാഷറർ അവതരിപ്പിച്ചു.
തുടർന്ന് ഇലക്ഷൻ ഓഫിസർ ചന്ദ്ര ബോസ് 2023 - 2026 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകി. സന്തോഷ് തൈക്കാട്ടിൽ -പ്രസിഡന്റ്, കെ.എസ്. മഞ്ജുനാഥ് സെക്രട്ടറി, പി.സി. ഫ്രാൻസിസ് -ട്രാഷറർ എന്നിവരെ തിരഞ്ഞെടുത്തു.
സുവർണ്ണ കർണാടക കേരളസമാജം സ്‌റ്റേറ്റ്പ്രസിഡന്റ് കെ. ചന്ദ്രസേനനും സ്‌റ്റേറ്റ് ജനറൽ സെക്രട്ടറിയും ലോകകേരളസഭ മെമ്പറും ആയ കെ.പി. ശശിധരനും വൈസ് പ്രസിഡന്റ് കെ.ജെ. ബൈജു എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.