ആഘോഷ തരംഗമായി 'സുവർണ തരംഗം'
text_fieldsബംഗളൂരു: സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോൺ ഓണാഘോഷം 'സുവർണ തരംഗം' സംഘടിപ്പിച്ചു. കെംപാപുര സിന്ധി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം കർണാടക എം.എൽ.സി എം. നാഗരാജ യാദവ് ഉദ്ഘാടനം ചെയ്തു. കൃഷ്ണ ബൈര ഗൗഡ എം.എൽ.എ മുഖ്യാതിഥിയായി. പ്രശസ്ത സിനിമ നടി റോസിൻ ജോളി, നടന്മാരായ പ്രദീപ് ജോസ്, നിഖിൽ നായർ എന്നിവർ വിശിഷ്ടാതിഥികളായി.
സുവർണ കർണാടക കേരള സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. ബൈജു, ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, ജില്ല പ്രസിഡന്റ് ഷാജൻ കെ. ജോസഫ്, ജില്ല സെക്രട്ടറി എ. രാജു, മൈസൂർ ജില്ല പ്രസിഡന്റ് ഡോ. അനിൽ തോമസ്, സമാജം മുൻ പ്രസിഡന്റ് രാജൻ ജേക്കബ്, സോണൽ കൺവീനർ കെ.ജെ. കുര്യൻ, ജി.എം ഇൻഫ നൈറ്റ് ഡയറക്ടർ എം.ജെ സ്റ്റീഫൻ, സോണൽ വനിത വിഭാഗം വൈസ് ചെയർപേഴ്സൻ സുഷമ മനോജ്, കൺവീനർ ജയ മധു എന്നിവർ സംസാരിച്ചു. സമാജം അംഗങ്ങളുടെ കലാപരിപാടികളോടൊപ്പം സ്റ്റാർ ഇവന്റിന്റെ മെഗാ ഷോയിൽ മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സിന്റെ ഗാനമേളയും മാസ്റ്റർ കൗശിക് വിനോദ്, കാർത്തിക വിജയൻ എന്നിവർ അണിനിരന്ന ഗാനമേളയും കോമഡി ഷോയും അരങ്ങേറി.
സോണൽ ചെയർമാൻ അജു കുത്തൂരിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രോഗ്രാം ചെയർമാൻ മഞ്ജുനാഥ് സ്വാഗതവും കൺവീനർ ജെസ്സി വിൽസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.