സുവർണ കർണാടക കേരള സമാജം പഠനോപകരണങ്ങൾ വിതരണം ചെയ്തു
text_fieldsബംഗളൂരു: സുവർണ കർണാടക കേരളസമാജം സംസ്ഥാന കമ്മിറ്റിയുടെ സുവർണ യോജന പഠനസഹായ പദ്ധതി കന്റോൺമെൻറ് സോണിൽ മനോരയന പാളയിലുള്ള സർക്കാർ സ്കൂളിൽ ഉദ്ഘാടനം ചെയ്തു. നൂറിലധികം കുട്ടികൾക്കുള്ള ബാഗ്, നോട്ട്ബുക്കുകൾ, വാട്ടർബോട്ടിൽ തുടങ്ങിയ പഠനസാമഗ്രികളാണ് വിതരണം ചെയ്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത, എസ്.കെ.കെ.എസ് സംസ്ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, ജനറൽ സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, ജോ. സെക്രട്ടറി സി. രമേശൻ, ജില്ല സെക്രട്ടറി കെ.എസ്. മഞ്ജുനാഥ്, സോണൽ ചെയർമാൻ സുധാകരൻ, സോണൽ കൺവീനർ എബിൻ ബി.എസ്. എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.