മൈസൂരുവിൽ സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി; ആക്സിൽ ഒടിഞ്ഞു
text_fieldsകേരള ആർ.ടി.സി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം
അപകടത്തിൽപെട്ടപ്പോൾ
ബംഗളൂരു: കേരള ആർ.ടി.സി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തിൽപെട്ടു. വെള്ളിയാഴ്ച രാത്രി 11.40ന് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ് ശനിയാഴ്ച പുലർച്ചെ 2.50ന് മൈസൂരു ജെ.എസ്.എസ് കോളജ് ജങ്ഷന് സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മുൻവശത്തെ ആക്സിൽ ഒടിഞ്ഞു.
അപകടത്തിൽ ആർക്കും പരിക്കില്ല. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി കനത്ത മഴയാണ് മേഖലയിലുണ്ടായിരുന്നത്.
ഇതോടെ ബസിന്റെ വൈപ്പർ പ്രവർത്തിക്കാതായെന്നും എതിരെ വരുന്ന വാഹനങ്ങളിൽനിന്നുള്ള വെളിച്ചം കൊണ്ട് കാഴ്ചമറഞ്ഞത് അപകടത്തിലേക്ക് നയിച്ചെന്നുമാണ് ബസ് ജീവനക്കാർ നൽകുന്ന വിശദീകരണം. അപകടത്തിൽ കൃഷ്ണരാജ പൊലീസ് കേസെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.