സിറോ മലബാർ സഭ റിലീജിയസ് കോൺഫറൻസ് സമാപിച്ചു
text_fieldsബംഗളൂരു: സിറോ മലബാർ സഭയുടെ റിലീജിയസ് കോൺഫറൻസ് സമാപിച്ചു. ബംഗളൂരു ധർമാരാം കോളജിൽ നടന്ന രണ്ടു ദിവസത്തെ സമ്മേളനത്തിൽ സഭയിലെ സന്ന്യാസസമൂഹങ്ങളുടെ സുപ്പീരിയർമാർ, മേജർ സുപ്പീരിയർമാർ തുടങ്ങിയവർ സംബന്ധിച്ചു. കേരളത്തിലെ വിവിധ സന്ന്യാസസമൂഹങ്ങളിൽനിന്ന് 130ഓളം പ്രതിനിധികൾ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിൽ മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ ഇടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. ഫാ. ബോബി ജോസ് കട്ടികാട്, ജസ്റ്റിസ് കുര്യൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
സമാപന സമ്മേളനത്തിൽ കർദിനാൾ മാർജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ജോസഫ് അരുമച്ചാടത്ത്, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ എന്നിവർ സംസാരിച്ചു. കേരളത്തിനു പുറത്തു നടത്തുന്ന ആദ്യ റിലീജിയസ് കോൺഫറൻസാണിത്.
പ്രസിഡന്‍റ് ഫാ. സാജു ചക്കാലക്കൽ, വൈസ് പ്രസിഡന്‍റുമാരായ ബ്രദർ ബാസ്റ്റിൻ കാരുവേലിൽ, സിസ്റ്റർ ലിറ്റിൽ ഫ്ലവർ, സിസ്റ്റർ ടെറെസീന, ബ്രദർ വർഗീസ് മഞ്ഞളി, സിസ്റ്റർ ആഷാ ജോൺ, ഫാ. ജോസ് തേൻപിള്ളിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.