പുകവലിച്ചാൽ ഇനി ‘ആപ്പി’ലാവും
text_fieldsബംഗളൂരു: പൊതുസ്ഥലങ്ങളിലെ പുകവലി സംബന്ധിച്ച് പരാതിപ്പെടാൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പിനു കീഴിലെ സംസ്ഥാന പുകയില നിയന്ത്രണ സെല്ലാണ് (എസ്.ടി.സി.സി) ‘സ്റ്റോപ് ടുബാകോ’ ആപ് ആരംഭിച്ചത്. പൊതുയിടങ്ങളിൽ പുകവലിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ചിത്രമെടുത്ത് ആപ്പില്‍ അപ് ലോഡ് ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്.
ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍ വഴി ആപ് ഡൗൺലോഡ് ചെയ്യാം. ആപ്പില്‍ ജി.പി.എസ് പ്രവര്‍ത്തനക്ഷമമായതിനാല്‍ ഫോട്ടോ അപ് ലോഡ് ചെയ്തയുടൻ പരാതി എവിടെനിന്ന് ലഭിച്ചെന്നത് അധികൃതർക്ക് അറിയാം. അതത് ജില്ലകളിലെ പുകവലി നിയന്ത്രണ സെല്ലിലേക്ക് വിവരം നൽകും. ഏഴ് ഉദ്യോഗസ്ഥരടങ്ങിയ സംഘത്തെ ഓരോ ജില്ലയിലും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. അവര്‍ സംഭവ സ്ഥലത്തെത്തി നടപടി എടുക്കും. ആറ് പ്രവൃത്തി ദിവസത്തിനകം പരാതിക്ക് പരിഹാരം കാണുമെന്ന് അധികൃതർ പറയുന്നു. പുകയിലക്കച്ചവടം നടത്തുന്ന പ്രായപൂര്‍ത്തിയകാത്തവര്‍, പുകയില സാധനങ്ങളുടെ പരസ്യം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീ. പരിധിയിൽ പുകയില വിതരണം നടത്തുന്നവര്‍ തുടങ്ങിയവര്‍ക്കെതിരെയും പരാതി നൽകാം.
ട്രാഫിക് നിയമലംഘനം കണ്ടെത്തുന്നപോലെ എളുപ്പമല്ല പുകയില ഉപയോഗവുമായതി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതെന്നും നിയമലംഘകരായ കടയുടമകള്‍ക്കും പൊതു ഇടങ്ങളില്‍ വില്പന നടത്തുന്നവര്‍ക്കും പിഴ ഏര്‍പ്പെടുത്താന്‍ മാത്രമേ സാധിക്കൂ എന്നും സംസ്ഥാന ആരോഗ്യ കമീഷണര്‍ പറഞ്ഞു. കടയുടമകള്‍തന്നെ പൊതു ഇടങ്ങളില്‍ പുകവലി തടയാന്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ. നിരന്തരമായ പരാതികള്‍ ലഭിക്കുന്ന കടകള്‍ നിയമപരമായി അടച്ചുപൂട്ടും. സംസ്ഥാന പുകയില നിയന്ത്രണ സെല്ലിന്റെ കണക്കുപ്രകാരം, കർണാടകയിലെ പ്രായപൂർത്തിയായവരിൽ 22.8 ശതമാനം പേരും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിൽ 8.8 ശതമാനം പേർ പുകവലിക്കാരും ബാക്കി 16.3 ശതമാനം പേർ മറ്റു രൂപങ്ങളിൽ പുകയില ഉപയോഗിക്കുന്നവരുമാണ്.
സെല്ലിന്റെ പ്രവര്‍ത്തനഫലമായി കർണാടകയില്‍ 25 ഗ്രാമങ്ങള്‍ ഇന്ന് പുകയിലരഹിതമാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിൽ ഒരുമാസം നീളുന്ന പുകയില വിരുദ്ധ കാമ്പയിന് തുടക്കമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.