അധ്യാപക നിയമന അഴിമതി; 51 ഇടങ്ങളിൽ സി.ഐ.ഡി റെയ്ഡ്
text_fieldsബംഗളൂരു: അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ 51 ഇടങ്ങളിൽ സി.ഐ.ഡി റെയ്ഡ്. ബംഗളൂരു സൗത്ത്, ബംഗളൂരു നോർത്ത്, ചിത്രദുർഗ, കോലാർ, ചിക്കബല്ലാപുര എന്നിവിടങ്ങളിലായാണ് റെയ്ഡ് നടന്നത്. വിധാൻസൗധ പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലായി 38 അധ്യാപകർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോലാറിൽനിന്ന് 24ഉം ബംഗളൂരു സൗത്തിൽനിന്ന് അഞ്ചും ചിത്രദുർഗയിൽനിന്ന് അഞ്ചും ചിക്കബല്ലാപുരയിൽനിന്ന് മൂന്നും പേരാണ് അറസ്റ്റിലായത്. ഇവർ ജോലി ചെയ്ത സ്കൂളുകളിലും മറ്റുമാണ് റെയ്ഡ് നടത്തിയത്. 22 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ലോകായുക്ത കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂടുതൽ ചോദ്യംചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. 2012-13 വർഷത്തിൽ വിജ്ഞാപനം ചെയ്ത ഹൈസ്കൂൾ അധ്യാപകർക്കായുള്ള ഗ്രേഡ് -2 അസിസ്റ്റന്റ്, 2014-15ൽ വിജ്ഞാപനം ചെയ്ത ഹൈസ്കൂൾ കായികാധ്യാപകരുടെയും ഗ്രേഡ് 2 അസിസ്റ്റന്റ് അധ്യാപകരുടെയും തസ്തികകളിലാണ് നിയമന തട്ടിപ്പ് നടന്നത്. ഇതുസംബന്ധിച്ച് പബ്ലിക്ക് ഇൻസ്ട്രക്ഷൻ വകുപ്പിലെ ജോയന്റ് ഡയറക്ടറുടെ പരാതി പ്രകാരം കഴിഞ്ഞ ആഗസ്റ്റ് 12ന് രണ്ട് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.