Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightടെ​ക്കി യു​വ​തി...

ടെ​ക്കി യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​ നി​ല​യി​ൽ

text_fields
bookmark_border
death
cancel

ബം​ഗ​ളൂ​രു: സോ​ഫ്റ്റ്​​വെ​യ​ർ ക​മ്പ​നി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗം​ഗ​മ​ന​ഗു​ഡി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ല​ക്ഷ്മി ലേ​ഔ​ട്ട് അ​ബ്ബി​ഗ​രെ സ്വ​ദേ​ശി​നി പൂ​ജ (26) ആ​ണ് മ​രി​ച്ച​ത്. ഒ​രു​വ​ർ​ഷം മു​മ്പാ​യി​രു​ന്നു സു​നി​ൽ എ​ന്ന യു​വാ​വു​മൊ​ത്തു​ള്ള വി​വാ​ഹം. ഇ​രു​വ​രും ന​ഗ​ര​ത്തി​ൽ സോ​ഫ്റ്റ്​​വെ​യ​ർ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നും തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ലെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ്ത്രീ​ധ​ന​ത്തി​ന്റെ പേ​രി​ലു​ള്ള പീ​ഡ​ന​ത്തെ​തു​ട​ർ​ന്നാ​ണ് മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് യു​വ​തി​യു​ടെ മാ​താ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഗം​ഗ​മ​ന​ഗു​ഡി പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നും മാ​താ​വി​ന്റെ പ​രാ​തി​യി​ലും കേ​സ് എടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsDeath News
News Summary - Techie girl commits suicide
Next Story