മുല്ലയാനഗിരിയിൽ സ്വകാര്യ വാഹനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയേക്കും
text_fieldsബംഗളൂരു: ജനുവരി 18ന് ആരംഭിക്കുന്ന ചിക്കമകളൂരു ഉത്സവത്തിന്റെ തിരക്ക് കണക്കിലെടുത്ത് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുല്ലയാനഗിരിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും.
ഇതുസംബന്ധിച്ച് അടുത്ത ദിവസം ജില്ല ഭരണകൂടം തീരുമാനം കൈക്കൊള്ളും. കർണാടകയിലെ ഏറ്റവും ഉയരമുള്ള മുല്ലയാനഗിരിയിൽ ഇപ്പോൾ ടൂറിസ്റ്റ് സീസണായതിനാൽ അവധി ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചിക്കമകളൂരു ഉത്സവം നടക്കുന്ന ദിവസങ്ങളിൽ കുടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നതിനാൽ സ്വകാര്യ വാഹനങ്ങളുടെ ബാഹുല്യം മുല്ലയാനഗിരിയിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചേക്കുമെന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നത്.
സ്വകാര്യ വാഹനങ്ങൾ ചെക്ക് പോസ്റ്റിന് താഴെ പാർക്ക് ചെയ്യുകയും മുല്ലയാനഗിരിയിലേക്ക് ഷട്ടിൽ ബസ് സർവിസ് ഏർപ്പെടുത്താനുമാണ് ജില്ല ഭരണകൂടം ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.