‘തആലി’ ത്രിദിന വിദ്യാർഥി ക്യാമ്പ് സമാപിച്ചു
text_fieldsഹിറാ മോറൽ സ്കൂൾ ബംഗളൂരുവും എസ്.ഐ.ഒ കേരള ബംഗളൂരു ചാപ്റ്ററും ചേർന്ന് സംഘടിപ്പിച്ച ‘തആലി’ ക്യാമ്പിൽനിന്ന്
ബംഗളൂരു: ഹിറാ മോറൽ സ്കൂൾ ബംഗളൂരുവും എസ്.ഐ.ഒ കേരള ബംഗളൂരു ചാപ്റ്ററും ചേർന്ന് സംഘടിപ്പിച്ച ‘തആലി’ ക്യാമ്പ് സമാപിച്ചു. ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല പ്രസിഡന്റ് റഹിം കോട്ടയം ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ.ഒ കർണാടക സെക്രട്ടറി മുഹമ്മദ് നസീർ, കേരള സെക്രട്ടറിമാരായ മിസ്ഹബ് ഷിബിലി, അസ്ലം കക്കോടി, മുജീബ് റഹ്മാൻ, ഡോ. ഷമ്മാൻ, സമർ എന്നിവർ വിവിധ വിജ്ഞാന സെഷനുകൾ അവതരിപ്പിച്ചു. കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, മോട്ടിവേഷൻ ക്ലാസുകൾ, ഫീൽഡ് ട്രിപ്പ് തുടങ്ങിയവയുൾപ്പെട്ട മൂന്ന് ദിവസത്തെ ക്യാമ്പിന് ഹിറാ മോറൽ സ്കൂൾ അക്കാദമിക് ഡയറക്ടർ ഷബീർ മുഹ്സിൻ, എസ്.ഐ.ഒ മേഖല പ്രസിഡന്റ് ഫഹദ് എന്നിവർ നേതൃത്വം നൽകി.
ഹിറാ മോറൽ സ്കൂൾ കൗമാര പ്രായത്തിലുള്ള കുട്ടികൾക്കുവേണ്ടി നടത്തുന്ന തസ്കിയ കോഴ്സിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. തുടർന്നും ഇത്തരം ക്യാമ്പുകൾ നടത്തുമെന്നും കോഴ്സിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ 9449 636 636 നമ്പറിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.