തനിമ കലാസാഹിത്യ വേദി ബംഗളൂരു ചാപ്റ്റർ രൂപവത്കരിച്ചു
text_fieldsബംഗളൂരു: തനിമ കലാസാഹിത്യ വേദിയുടെ 76ാം ചാപ്റ്റർ ബംഗളൂരുവിൽ രൂപവത്കരിച്ചു. വിവിധ കലാരൂപങ്ങൾക്ക് ആവിർഭാവം കൊടുത്ത മതങ്ങളെയും വിശ്വാസങ്ങളെയും കലാസാഹിത്യ മേഖലയിൽനിന്ന് മാറ്റിനിർത്താനും അവയെ വർഗീയതയുടെ മുദ്ര ചാർത്താനുമുള്ള ശ്രമങ്ങളെ മതങ്ങളുടെയും ആധ്യാത്മിക അധ്യാപനങ്ങളുടെയും അടിസ്ഥാനത്തിൽ ഊന്നി ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് തനിമ പ്രവർത്തിക്കുന്നതെന്ന് തനിമ കലാസാഹിത്യ വേദി കേരള ജനറൽ സെക്രട്ടറി കെ.എ. ഫൈസൽ കൊച്ചി ചൂണ്ടിക്കാട്ടി.
അഡ് ഹോക് കമ്മിറ്റി കൺവീനർ ഡോ. മുഹമ്മദ് സാലിഹ്, ഷാഹിന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ്, ആദിൽ എന്നിവർ നയിച്ച മെഹഫിൽ നെറ്റ്, മുസ് ലിഹ്, സഹദ്, നസീഹ എന്നിവരുടെ കലാപരിപാടികൾ നടന്നു. ഭാരവാഹികൾ: ആസിഫ് മടിവാള (പ്രസി.), ജാസിം നാഗർഭാവി (സെക്ര.), മുഹ്സിന ബി.ടി.എം ലേഔട്ട് (ജോ. സെക്ര.), ഹസീന രാമമൂർത്തി നഗർ (സാഹിത്യം), നവാദ് റഹ്മാൻ നാഗർഭാവി (സംഗീതം), സഹൽ മടിവാള (ചിത്രകല), ഷഫീഖ് അജ്മൽ സർജപുര (നാടകം), അജ്മൽ നാഗർഭാവി (സിനിമ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.