തനിമ കലാസാഹിത്യ വേദി ‘ഈദ് സംഗമം’ ഇന്ന്
text_fieldsബംഗളൂരു: തനിമ കലാസാഹിത്യവേദി ബംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഈദ് സംഗമം 24’ ശനിയാഴ്ച നടക്കും. ഹെന്നൂർ ക്രോസിനടുത്തുള്ള ആഫ്സൺ കൺവെൻഷൻ സെന്ററിൽ വൈകീട്ട് മൂന്നിന് പരിപാടിക്ക് തുടക്കമാവും.
രണ്ട് സെഷനുകളായാണ് പരിപാടി അരങ്ങേറുക. ആദ്യ സെഷനിൽ ഫാമിലി മീറ്റും കുട്ടികളുടെ കലാപരിപാടിയും നടക്കും. എച്ച്.എം.എസ് അക്കാദമിക് ഡയറക്ടർ ഷബീർ മുഹ്സിൻ സെഷൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന രണ്ടാം സെഷനിൽ മുഖ്യ കൺവീനർ സഹൽ സ്വാഗതമാശംസിക്കും. തനിമ കലാസാഹിത്യ വേദി ബംഗളൂരു ചാപ്റ്റർ പ്രസിഡന്റ് ആസിഫ് നാലകത്ത് ഉദ്ഘാടനം നിർവഹിക്കും. തനിമ ബംഗളൂരു ചാപ്റ്റർ ചീഫ് പാട്രൺ റഹീം കോട്ടയം മുഖ്യാതിഥിയാവും.
യൂനിസ് ത്വയ്യിബ് നന്ദി പ്രകാശനം നിർവഹിക്കും. പ്രശസ്ത സൂഫി ഗായകരായ സമീർ ബിൻസി, ഇമാം മജ്ബൂർ തുടങ്ങിയവർ നയിക്കുന്ന സംഗീത നിശ അരങ്ങേറും.
മെഹന്തി ആർട്ട്, കലിഗ്രഫി, ബുക്ക് സ്റ്റാൾ, ലഘു ഭക്ഷണശാലകൾ, കുട്ടികളുടെ കലാപരിപാടികൾ, എക്സിബിഷൻ കൂടാതെ തനിമ കലാസാഹിത്യവേദി ബംഗളൂരു ചാപ്റ്ററിലെ കലാകാരന്മാരുടെ പരിപാടികൾ തുടങ്ങിയവ ഈദ് സംഗമത്തിന്റെ ഭാഗമായി ഉണ്ടാകും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചതായും പാസുകൾക്ക് 9880437373 നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.