ദക്ഷിണാഫ്രിക്കയിൽ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsബംഗളൂരു: ആയുർവേദ ഔഷധങ്ങൾ വിൽക്കാൻ ദക്ഷിണാഫ്രിക്കയിൽ പോയി ഡെങ്കിപ്പനി ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.
എച്ച്.ഡി. കോട്ടെ ടൈഗർ ബ്ലോക്കിലെ എഫ്രാഹിം(19) ആണ് 15 ദിവസം മുമ്പ് ആശുപത്രിയിൽ മരുന്നുകളോട് പ്രതികരിക്കാതെ മരിച്ചത്.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് അമ്മാവൻ ബെല്ലയും യുവാവും ദക്ഷിണാഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലേക്ക് ഏതാനും പേർക്കൊപ്പം പോയത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് അനിൽ ചിക്കമാഡു എം.എൽ.എ ശ്രമങ്ങൾ നടത്തിയിരുന്നു. യുവാവിന്റെ കുടുംബം ലക്ഷം രൂപ കെട്ടിവെച്ചതിനെത്തുടർന്നാണ് മൃതദേഹം ബംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചത്. അവിടെ നിന്ന് ആംബുലൻസിൽ എച്ച്.ഡി കോട്ടെയിലേക്ക് കൊണ്ടുവന്നു. തഹസിൽദാർ സന്നറമപ്പ, പട്ടിക ജാതി/വർഗ ക്ഷേമ ഓഫിസർ നാരായണ സ്വാമി എന്നിവർ വീട് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.